ചെമ്മനാട് ( കാസര്‍ഗോഡ്) ഹൃദയ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. ചെമ്മനാട് ആലിച്ചേരി എരിഞ്ഞിക്കാൽ അടുക്കാടുക്കം മണിപ്രസാദ് (42) ആണ് ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. പരിശോധനയില്‍ ഹൃദയത്തിന് മേജര്‍ ഓപറെഷന്‍ നിര്‍ദേശിക്കപ്പെട്ടതിനെ തുടര്‍ന്ന് അതിനു ആവശ്യമായ എഴുപത്തി അഞ്ചു ലക്ഷത്തോളം രൂപ സ്വരൂപിക്കാന്‍ നാട് മുഴുവന്‍ കൈകൊര്ക്കുകയായിരുന്നു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട്, അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലും നാട്ടിലെ സാമൂഹ്യ സംഘടനകള്‍, പൂര്‍വ വിദ്യാര്‍ഥി സംഘടനകള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലും പണം സ്വരൂപിച്ചു വരുന്നതിനിടയിലാണ് മണി പ്രസാദ് മരണപ്പെടുന്നത്. അത് ഒരു നാടിന്റെ തന്നെ നൊമ്പരമായി മാറി.. ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂൾ 1997-98 എസ്. എസ്.എൽ.സി. ബാച്ചിലെ വിദ്യാർത്ഥി ആയിരുന്നു. ചെമ്മനാട് എരിഞ്ഞിക്കാൽ കനക്കരംകോടി ഭാസ്കരൻ നായർ, അടുക്കാടുക്കം ലക്ഷ്മി അമ്മ ദമ്പതികളുടെ മകൻ ആണ്. ഭാര്യ : രാജേശ്വരി നീലേശ്വരം മക്കൾ : സാധിക ( ക്രൈസ്റ്റ് സ്കൂൾ, മാവുങ്കാൽ), സായ് കൃഷ്ണ.സഹോദരി: മഞ്ജുഷ.സാമൂഹ്യ, സാംസ്കാരിക രാഷ്ട്രീയ മേഖലയില്‍ നിന്നുള്ളവര്‍ വീട്ടിലെത്തി മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. . വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.
