
പരവനടുക്കം :(കാസർഗോഡ് ): കലാ സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ നിറ സാനിധ്യമായിരുന്ന സി എൽ അഷ്റഫ് നിര്യാതനായി. 76 വയസ് ആയിരുന്നു. സിരകളിൽ അക്ഷരാർത്ഥത്തിൽ മതേതര രക്തം ഒഴുകിയിരുന്ന നിസ്വാർത്ഥ കോൺഗ്രസ് പ്രവർത്തകനായിരുന്നു. ചെറുപ്പം മുതൽ തുടങ്ങിയ സാമൂഹ്യ പ്രവർത്തനം, തനിക്കു ഉയരാൻ അല്ല, സഹജീവികളുടെ നില നിൽപ്പിനു വേണ്ടിയുള്ളതാണ് എന്ന് കരുതിയ അപൂർവം വ്യക്തികളിൽ ഒരാൾ ആയിരുന്നു. തന്റെ മനസ്സിൽ കളങ്കം ഇല്ല എന്ന് ഉത്തമ ബോധ്യം ഉള്ളത് കൊണ്ട് തന്നെ, ആരുടെ മുന്നിലും ഒരിക്കലും തല കുനിക്കാത്ത വ്യക്തിത്വത്തിനു ഉടമ ആയിരുന്നു. നഷ്ടമാവുന്നത് പ്രദേശത്തു അശരണർക്ക് വേണ്ടി പ്രവർത്തിച്ച മനുഷ്യ സ്നേഹിയെ ആണ്.പരേതരായ സി എൽ അഹമ്മദ്, ഉമ്മാലിമ്മ ദാlമ്പതികളുടെ മകനാണ്. ഭാര്യ : നൂർജഹാൻ മഞ്ചേശ്വരം. മക്കൾ : അഹമ്മദ് റിജാസ്, റഫീസ്, റഷാദ്, റബാഹ്, റയന, റുക്സാന, ,റൗസ. ഷാന. മരുമക്കൾ : അസിനാർ ബീജംന്തെടുക്കാ,സമദ്, നിഷാദ്. ഷഹാന, ഇർഫാന,സാജിയ. ചെമ്മനാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.കെ പി സി സി ജനറൽ സെക്രട്ടറി കെ നീലകണ്ഠൻ അടക്കമുള്ള വ്യത്യസ്ത മേഖലകളിൽ ഉള്ള നിരവധി പേർ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.