By രേഷ്മ രാജീവ്
തൃശൂർ : വോട്ടർപട്ടിക ക്രമക്കേട് വിവാദങ്ങൾക്കിടെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇന്ന് തൃശൂരിൽ എത്തും. രാവിലെ ഒൻപത് മണിക്ക് വന്ദേ ഭാരത് ട്രെയിനിൽ ആണ് അദ്ദേഹം എത്തുക. റയിൽവേ സ്റ്റേഷനിൽ ബി ജെ പി സ്വീകരണം നൽകും.സുരേഷ്ഗോപിയുടെ ക്യാമ്പ് ഓഫീസ് ആക്രമിക്കപ്പെട്ടതിൽ ഇന്ന് പോലീസ് കമ്മീഷണർ ഓഫർസിലേക്ക് മാർച്ചു നടത്തുമെന്നു ബി ജെ പി അറിയിച്ചു. സുരേഷ്ഗോപിക്ക് എതിരെ നടക്കുന്നത് വ്യാജ പ്രചാരണങ്ങൾ ആണെന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ബി ജെ പി പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ഇന്നലെ വൈകീട്ട് സി പി എം ഓഫീസിലേക്ക് ബി ജെ പി നടത്തിയ മാർച്ചിൽ പോലീസുമായി സംഘർഷം ഉണ്ടായി പോലീസ് ലാത്തി വീശിയിരുന്നു. സി പി എം പ്രവർത്തകർ ബി ജെ പി പ്രവർത്തകർക്ക് നേരെ മാർച്ച് നടത്തിയപ്പോൾ പ്രവർത്തകർ തമ്മിൽ കയ്യാങ്കളി ഉണ്ടായി.

