ബദിയടുക്കഃ റോഡിലെ വെള്ളക്കെട്ട്. യാത്ര ദുരിതവുമായി പ്രദേശവാസികള്‍. ബദിയടുക്ക പൊലീസ് സ്റ്റേഷന് പിറക് വശത്ത് കൂടി കടന്ന് പോകുന്ന ബദിയഡുക്ക – കിന്നിമാണി – മൂക്കംപാറ റോഡിലാണ് വെള്ളം തളംക്കെട്ടി നില്‍ക്കുന്നത്. വെള്ളം pകയറിയതോടെ ബദിയടുക്ക ടൗണില്‍ നിന്നും ഇത് വഴി മുക്കംപാറയിലെ ഏകദേശം അമ്പതോളം കുടുംബങ്ങളും സമീപത്തെ പൊലീസ് ക്വാട്ടേഴ്സില്‍ എത്തേണ്ട പോലീസ് ഉദ്ദ്യോഗസ്ഥന്മാരടക്കം യാത്ര ദുരിതവുമായാാണ് ഇത് വഴി കടന്ന് പോകുന്നത്. പോലീസ് സ്റ്റേഷന് പിറക് വശത്തുള്ള ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് കുത്തിയൊലിക്കുന്ന മഴ വെള്ളം റോഡിലേക്ക് ഒഴുക്കി വിടുന്നതാണ് റോഡില്‍ വെള്ളം കെട്ടി നില്ക്കാന് പ്രധാന കാരണം. റോഡിലെ വെള്ളക്കെട്ട് കാരണം വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ കാല്‍നട യാത്രക്കാര്‍ക്ക് ചെളിയഭിഷേകം വെറേയും. അത്യാവശ്യ ഘട്ടങ്ങളില്‍ പോലീസ് ക്വാട്ടേഴ്സിലേക്ക് വാഹനങ്ങള്‍ കടന്നെത്തെണ്ട ഏക റോഡാണിത്. റോഡിലെ വെള്ളക്കെട്ട് നീക്കം ചെയ്ത് യാത്ര ക്ലേശത്തിന് പരിഹാരമുണ്ടാക്കാന്‍ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തു നിന്നും നടപടിയുണ്ടാവണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. വര്‍ഷങ്ങളായുള്ള പ്രശ്നത്തിന് നാളിത് വരെ പരിഹാരമുണ്ടായിട്ടില്ല.
