
കാസർഗോഡ് :ലോകത്തിന്റെ ഏതു കോണിലുള്ള ഭാരതീയനും ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്തസത്തയെപ്പറ്റി അഭിമാനം കൊള്ളുന്നവരാണ്. ആ ജനാധിപത്യത്തിലേക്കുള്ള നേർവഴിയാണ് വോട്ടവകാശം. കോൺഗ്രസ് സർക്കാരുകൾ ഇന്ത്യ ഭരിച്ചപ്പോൾ വോട്ടർ പട്ടികയിൽ ഒരു അപാകത്തിനും ഇടനൽകാതെ ജനങ്ങളുടെ ഇഷ്ടത്തിന്റെ പ്രതീകമായി വോട്ടർപട്ടിക മാറ്റി .പ്രധാനമന്ത്രി നരേന്ദ്രമോദിയും ,തിരഞ്ഞെടുപ്പ് കമ്മീഷനും അധികാരം ഏതുവഴിയും നിലനിർത്തുന്നതിനുള്ള വ്യഗ്രതയിൽ വോട്ടർപട്ടികയിൽ കൊള്ള നടത്തിക്കൊണ്ട് കോടിക്കണക്കിന് കള്ളവോട്ടുകൾ തിരുകി കയറ്റുകയും എതിർ പാർട്ടിക്കാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്നും കൂട്ടത്തോടെ എടുത്തു കളയുകയും ചെയ്തിരിക്കുന്നു .ഇതിനെതിരെ ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന പോരാട്ടങ്ങൾക്ക് ഇന്ത്യൻ ജനതയുടെ അടിയുറച്ച പിന്തുണ ഉണ്ടെന്ന് കെപിസിസി പ്രസിഡണ്ട് അഡ്വ : സണ്ണി ജോസഫ് എം എൽ എ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇലക്ഷൻ കമ്മീഷനും നടത്തുന്ന വോട്ട് കൊള്ളക്കെതിരെ എഐസിസി യുടെ ആഹ്വനപ്രകാരം രാജ്യത്തൊട്ടാകെ 5 കോടി ഒപ്പുകൾ ശേഖരിച്ച് ഇന്ത്യൻ പ്രസിഡന്റിന് നൽകുന്ന സിഗ്നേച്ചർ ക്യാമ്പയിന്റെ കാസർഗോഡ് ജില്ലാതല ഉദ്ഘാടനം കാസർഗോഡ് പുതിയ ബാസ്സ് സ്റ്റാന്റ് പരിസരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ അധ്യക്ഷത വഹിച്ചു .ഡിസിസി ജനറൽ സെക്രട്ടറി എം സി പ്രഭാകരൻ സ്വാഗതം പറഞ്ഞു. സിഗ്നേച്ചർ ക്യാമ്പയിന്റെ ഫോറത്തിൽ ആദ്യ ഒപ്പിട്ട് രാജ്മോഹൻ ഉണ്ണിത്താൻ എം പി മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ എ ഗോവിന്ദൻ നായർ പെരിയ ,ഹക്കീം കുന്നിൽ,കെ നീലകണ്ഠൻ ,കെ വി ഗംഗാധരൻ ,ശാന്തമ്മ ഫിലിപ് ,മീനാക്ഷി ബാലകൃഷ്ണൻ ,സാജിദ് മവ്വൽ ,ജയിംസ് പന്തമാക്കൽ ,അഡ്വ :കെ കെ രാജേന്ദ്രൻ,,സി വി ജയിംസ് അഡ്വ :പി വി സുരേഷ് ,കെ പി പ്രകാശൻ ,ടോമി പ്ലാച്ചേരി ,മാമുനി വിജയൻ,ഗീത കൃഷ്ണൻ ,ധന്യ സുരേഷ് ,അഡ്വ :യു. എസ് ബാലൻ ,ആർ ഗംഗാധരൻ ,കെ ഖാലിദ് ഡിഎംകെ മുഹമ്മദ് ,എം രാജീവൻ നമ്പ്യാർ ,മഡിയൻ ഉണ്ണികൃഷ്ണൻ ,ജോയ് ജോസഫ് ,കെ വി വിജയൻ ,സി വി ഭാവനൻ,കാർത്തികേയൻ പെരിയ ,എ വാസുദേവൻ എന്നിവർ സംസാരിച്ചു,
