തിരുവനന്തപുരം : മുൻ ആർ എസ് എസ് കേരള പ്രാന്ത സംഘചാലക്
പി.ഇ.ബി. മേനോൻ നിര്യാതനായി. . കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അന്ത്യകർമങ്ങളും സംസ്കാരവും നാളെ ഉച്ചയ്ക്ക് നടക്കും. ഇന്ന് വൈകുന്നേരത്തോടെ മൃതദേഹം ആലുവയിലെ വസതിയിൽ എത്തിക്കും.
