By അശോക് നീർച്ചാൽ
ആദൂര്‍ഃ ( കാസർഗോഡ്) 30വര്‍ഷകാലം ഒളിവിൽകഴിയുകയായിരുന്ന പിടികിട്ട പുള്ളിയെ ബേക്കല്‍ ഡിവൈഎസ്പി പി.വി. മനോജിന്റെ നിര്‍ദ്ദേശ പ്രകാരം ആദൂര്‍ എസ് ഐ കെ. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ്ചെയ്തു. അഡൂര്‍ മൂലയിലെ എ.ഇ.ബാദിഷ(48)യാണ് അറസ്റ്റിലായത്. 1995 ഏപ്രില്‍ നാലിന് ആദൂര്‍ മഞ്ഞംപാറയിലെ അബ്ദുള്‍ ഖാദറിന്റെ മകന് അബൂബക്കറിനെ തടഞ്ഞുനിര്ത്തിമര്ദ്ദിക്കുകയും തടയാന്‍ ചെന്ന അബൂബക്കറിന്റെ മാതാവിനെ തള്ളിയിട്ട് പരിക്കേല്‍പ്പിക്കുകയും വീടിന്റെ ഓട് കല്ലെറിഞ്ഞ് തകര്‍ക്കുകയും ചെയ്ത കേസിലെ പ്രതിയാണ് ബാദിഷ. പിന്നിട് ഒളിവില്‍ കഴിയുകയായിരുന്നു. കോടതി പിടികിട്ട പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ പൈവളിഗെ മഡ്വ ഗദ്ദെയില്‍ വെച്ച് പൊലിസ് പിടികൂടുകയായിരുന്നു. എഎസ്ഐ സത്യപ്രകാശ്, സിനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ രാഘവന്, ഡ്രൈവര്‍ ഹരീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
