പെര്‍ളഃ മരം വെട്ടുന്നതിനിടെ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു.പുത്തൂര്‍ തിങ്കലാടി സ്വദേശിയും പെര്‍ള ബജക്കുടലു പട്ടിക ജാതി ഉന്നതിയില്‍ താമസക്കാരനുമായ ജയപ്രകാശ്(51)ആണ് മരിച്ചത്. ഇന്നലെ( തിങ്കളാഴ്ച) ഉച്ചയോടെ മരം വെട്ടി മാറ്റുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഐത്തപ്പയുടെയും അരുണയുടെയും മകനാണ്. ഭാര്യഃ മീനാക്ഷി . മക്കള്‍ഃ ധനുഷ്, ഹൃതിഖ്. സഹോദരങ്ങള്‍ഃ പ്രകാശ്, ലത, വനിത.
