ബിലാസ്പുർ : ഛത്തീസ്ഗഡിൽ നിർബന്ധിത മത പരിവാർത്തനവും മനുഷ്യകടത്തും ആരോപിച്ചു ഫാസിസ്റ്റ് ഭരണകൂടം തടങ്കിൽ ആക്കിയ കന്യാസ്ത്രീകൾക്ക് ഒടുവിൽ ജയിൽ മോചനം. മലയാളികളായ സിസ്റ്റർ പ്രീതിമോൾ, വന്ദന ഫ്രാൻസിസ് എന്നിവർക്ക് ഛത്തീസ്ഗഡ് കോടതി ഇന്ന് രാവിലെയാണ് ജാമ്യം അനുവദിച്ചത്. നാലുമണിയോടെ അവർ ജയിലിൽ നിന്നും പുറത്തിറങ്ങി. ജയിലിനു പുറത്ത് കേരളത്തിൽ നിന്നുള്ള യു ഡി എഫ്, എൽ ഡി എഫ് എംപിമാർ ഇവരെ സ്വീകരിച്ചു. ഒൻപത് ദിവസത്തെ ജയിൽവാസമാണ് ഇവർ അനുഭവിച്ചത്. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഇരയാകുകയായിരുന്നു കർത്താവിന്റെ ഈ മണവാട്ടികൾ.

