കാസർഗോഡ് :അക്ഷരങ്ങളുടെ വടക്കൻ പെയ്ത്ത്’ എന്ന തലക്കെട്ടിൽ തനിമ കലാസാഹിത്യ വേദി കാസർകോട്ടെ പ്രാദേശിക സാഹിത്യകാരുടെ പുസ്തകങ്ങൾ ചർച്ച ചെയ്തു. നാല് എഴുത്തുകാരുടെ പുസ്തകങ്ങളാണ് പരിചയപ്പെടുത്തിയത്. കാസർഗോഡ് ഡയലോഗ് സെന്ററിൽ വച്ച് നടന്ന പരിപാടിയിൽ കവി രവീന്ദ്രൻ പാടി എഴുതിയ ‘ചേക്കത്തി’ എന്ന ചരിത്ര കാവ്യ പുസ്തകം സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ വി കുമാരൻ മാഷും ബാലകൃഷ്ണൻ ചെർക്കള എഴുതിയ ‘ലാമിഡാറ’ എന്ന നോവൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി
പി. ദാമോദരനും അത്തീഖ് ബേവിഞ്ചയുടെ ‘ഖബ്ബിനാലെ’ എന്ന നോവൽയുവസാഹിത്യകാരൻ കെ പി എസ് വിദ്യാനഗറും അഡ്വ : ബിഎഫ് അബ്ദുറഹ്മാൻ എഴുതിയ ‘ഉബൈദ് ഓർമ്മകൾ’ എന്ന പുസ്തകം അഡ്വ: വി എം മുനീറും പരിചയപ്പെടുത്തി
പുസ്തക രചയിതാക്കൾ സ്വന്തംഎഴുത്തനുഭവങ്ങൾ വിവരിച്ചു
തുടർന്ന് നടന്ന ചർച്ചയിൽ എ എസ് മുഹമ്മദ് കുഞ്ഞി, അഷ്റഫലി ചേരങ്കൈ, ഫാദർ മാത്യു തുടങ്ങിയവർ പങ്കെടുത്തു
തനിമ കലാസാഹിത്യ വേദി ജില്ലാ പ്രസിഡണ്ട് അബു ത്വാഈ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുലൈഖ മാഹിൻ സ്വാഗതവും, ജില്ലാ ജനറൽ സെക്രട്ടറി റഹ്മാൻ മുട്ടത്തൊടി നന്ദിയും പറഞ്ഞു
