
കാസറഗോഡ്: പിണറായി സർക്കാരിന്റെയും ശബരിമല ദേവസ്വം ബോർഡിന്റെയും അഴിമതിക്കെതിരെ കാസറഗോഡ് മുനിസിപ്പൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി.
പ്രകടനം കെ. ഖാലിദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അഡ്വ. ഷാജിദ് കമ്മാടം അധ്യക്ഷനായി.
പി. അഷ്റഫലി, ജി. നാരായണൻ, മനാഫ് നുള്ളിപ്പാടി, മുനീർ ബാങ്കോട്, എ. ശാഹുൽ ഹമീദ്, കെ. ടി. സുബാഷ് നാരായണൻ, കെ. ശ്രീധരൻ നായർ, രൂപേഷ് കടപ്പുറം, മുകുന്ദൻ കടപ്പുറം, ബാബു കടപ്പുറം, ഷാഫി അണങ്ങൂർ, നിയാസ് ജസ്മാൻ, അമീർ സുറുമി, സുരാജ് കടപ്പുറം, സുരേഷ് കടപ്പുറം, സിദ്ദിഖ് പടുപ്പിൽ എന്നിവർ പ്രസംഗിച്ചു.
അഡ്വ. വിനോദ് കുമാർ മുന്നാട് സ്വാഗതവും ഹരീന്ദ്രൻ എറക്കോടൻ നന്ദിയും അറിയിച്ചു.