
ഇരിയണ്ണിഃ പട്ടാപകല്‍ വീട്ടു മുറ്റത്തെത്തിയ പുലി കോഴിയെ കടിച്ചുകൊണ്ടുപോയി. ഇന്ന് രാവിലെ പത്തര മണിയോടെ ഇരിയണ്ണി കുട്ടിയാനത്തെ ശിവപ്രസാദിന്റെ വീട്ടു മുറ്റത്താണ് സംഭവം. ശിവപ്രസാദിന്റെ വീട്ടില്‍ ജോലിക്കെത്തിയ തൊഴിലാളികളും കുട്ടിയും ഒരു സ്ത്രീയുമുണ്ടായിരുന്നുവത്രെ.പുലിയെ കണ്ടതോടെ സ്ത്രീ കുട്ടിയെയുമെടുത്ത് വീട്ടിനകത്ത് ഓടിയതിനാല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പുലി മുറ്റത്തുണ്ടായിരുന്ന കോഴിയെ കടിച്ച് കൊണ്ടു പോവുകയും ചെയ്തു. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പുലിയുടെതെന്ന് സംശയിക്കുന്ന കാല്പാടുകള് പരിശോധിച്ച് പുലി തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ഒരു പ്രദേശം മുഴുവൻ ഭീതിയിലാണ്
