By ബീരാൻ മൊയ്തീൻ
കോഴിക്കോട് : യമനിൽ വധ ശിക്ഷക്ക് വിധിക്കപ്പെട്ടു തടവിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനു മാധ്യസ്ഥ ചർച്ചകൾക്ക് തയാർ അല്ലെന്നു കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു. തങ്കളുമായി ഇതുവരെ ആരും മാധ്യസ്ഥ ചർച്ച നടത്തിയിട്ടില്ല.. മാധ്യസ്ഥ ചർച്ചകൾക്ക് തങ്കൾ തയ്യാറല്ല. സാമ്പത്തിക ലാഭത്തിനു വേണ്ടി കരുതിക്കൂട്ടി പ്ലാൻ ചെയ്താണ് പ്രതി കൊല നടത്തിയത്. അതിന് അർഹിക്കുന്ന ശിക്ഷ അവർ അനുഭവിക്കണം.സത്യത്തിന്റെ മതമാണ് ഇസ്ലാം.ഈ വിഷയത്തിൽ കളവു പ്രചരിപ്പിക്കുന്നവർ അതിന്റെ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും തലാലിന്റെ സഹോദരൻ ഫത്താഹ് മെഹ്ദി ഫേസ് ബുക്കിൽ കുറിച്ചു. അതിനിടെ വിഷയത്തിൽ ക്രഡിറ്റ് സാമ്പാദിക്കാൻ പലരും ശ്രമം നടത്തിയെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
