
ഡിണ്ടിഗൽ : ഡിണ്ടിഗലിനു സമീപം കോട്ടൺ മില്ലിന് തീപ്പിടിച്ചു. വെള്ളിയാഴ്ച രാത്രി വൈകിയാണ് തീപ്പിടുത്തം ഉണ്ടായത്. പിള്ളേനാതം പ്രദേശത്തെ മില്ലിലാണ് തീപ്പിടുത്തം ഉണ്ടായത്. ആർക്കും പരിക്കില്ല. തീപിടിത്തം ഉണ്ടായ ഉടൻ ഫയർഫോഴ്സ് എത്തി ഒരു മണിക്കൂർ പരിശ്രമിച്ചാണ് നിയന്ത്രണ വിധേയം ആക്കിയത്.ലക്ഷങ്ങൾ വിലയുള്ള കോട്ടൺ നശിച്ചതായി അധികൃതർ പറഞ്ഞു. സംഭവത്തിൽ ചിന്നപ്പെട്ടി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.. നിരവധി മലയാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്.