.കണ്ണൂർ :ദക്ഷിണേന്ത്യയിൽ തന്നെ മികച്ച ന്യൂറോ റീഹാബിലിറ്റേഷൻ സെന്ററായ കണ്ണൂർ ജില്ലയിലെ കാഞ്ഞിരോട് തണൽ ബ്രെയിൻ ആൻഡ് സ്പൈൻമെഡ്സിറ്റിയോടനുബന്ധിച്ചു പുതുതായി പണി തീർത്ത അത്യാധുനിക സൗകര്യമുള്ള എഴുപത് ബെഡോട് കൂടിയുള്ള പുതിയ കെട്ടിടം ഈ മാസം17 ന് വൈകുന്നേരം 4 മണിക്ക് ബഹു. കേരള നിയമസഭാ സ്പീക്കർ ശ്രീ. എ.എൻ. ഷംസീർ അവർകൾ ഉദ്ഘാടനം ചെയ്തു നാടിനു സമർപ്പിക്കുകയാണ് .
.
2022-ൽ കാഞ്ഞിരോട് ആരംഭിച്ച ബ്രെയിൻ ആൻഡ് സ്പൈൻ മെഡ്സിറ്റി ഇത്തരത്തിലുള്ള ഇന്ത്യ യിലെതന്നെ ആദ്യ സംരംഭമാണ്. നട്ടെല്ലിന് ക്ഷതമേറ്റും, പക്ഷാഘാതം മൂലവും, അപകടത്തിൽ പെട്ട് തലച്ചോറിന് പരിക്ക് പറ്റിയും കിടപ്പിലായ രോഗികൾക്ക് അത്യാധുനിക ചികിത്സയിലൂടെ സുഖപ്പെടുത്തി അവരെ തിരിച്ചു ജീവിതത്തിലേക്ക് എത്തിക്കാൻ ഈ സ്ഥാപനം മുഖേന കഴിഞ്ഞിട്ടുണ്ട്. വ്യത്യസ്തങ്ങളായ ചികിത്സാരീതികളായ ഹൈഡ്രോതെറാപ്പി, റോബോട്ടിക്തെറാപ്പി അടക്കമുള്ള നൂതന ചികിത്സാ രീതികളോടെ ചാരിറ്റി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇത്തരത്തിലുള്ള സംരംഭമാണ്. ഇതിനകം തന്നെ ഈ സ്ഥാപനത്തിൽ നിന്നും ചികിത്സ നേടി അസുഖം സുഖപ്പെട്ട ആയിരത്തോളം രോഗികൾ ജീവിതത്തിലേക്ക് തിരിച്ചു പോയിട്ടുണ്ട് .
.
ആധുനിക സൗകര്യങ്ങളോട് കൂടിയ രണ്ട് ഓപ്പറ്റേഷൻ തീയേറ്ററുകളിൽ നിന്നും പ്രയാസം അനുഭവിക്കുന്ന രോഗികൾക്ക് ഓപ്പറേഷനും, സർജിക്കൽ ഫിക്സേഷൻ നടത്തിയ ശേഷം തീവ്രമായ ഫിസിയോതെറാപ്പി നൽകുകയും, ആവശ്യമുള്ളവർക്ക് സ്പീച് തെറാപ്പി, റോബോട്ടിക്ക് തെറാപ്പി, ബിഹേവിയറൽ തെറാപ്പി എന്നിവ നൽകി ഇവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനും സാധിക്കുന്നു. സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ ഇത്തരം രോഗികൾക്ക് മുൻപ് ചെയ്തിരുന്ന ജോലിയിൽ പുനർ പ്രവേശിക്കുവാനും, മറ്റുള്ളവർക്ക് പുതിയ ജോലികൾ കണ്ടെത്തു വാനും സാധിക്കും. ദീർഘകാലം കിടപ്പിലാവുകയും മറ്റു ചികിത്സകളൊന്നും ഫലിക്കാതെ വരുകയും ചെയ്ത രോഗികൾക്ക് ഇത്തരം ചികിത്സകൊണ്ട് പരിപൂർണ്ണ സുഖം പ്രാപിക്കാൻ സാധിക്കുന്നു എന്നതുകൊണ്ട് തന്നെയാണ് ഈ സ്ഥാപനത്തിന് ജനങ്ങളിൽ നിന്നുള്ള സ്വീകാര്യത .
ഇടുപ്പെല്ല് മാറ്റിവയ്ക്കൽ, മുട്ട് മാറ്റിവയ്ക്കൽ മുതലായ ശസ്ത്രക്രിയകളും വളരെ ചെലവ് കുറഞ്ഞ നിരക്കിൽ ഈ സ്ഥാപനത്തിൽ നിന്നും ചെയ്തു കൊടുക്കുന്നുണ്ട്. പലതരം വേദനകൾ അനുഭവിക്കുന്ന രോഗികൾക്ക് വേദന ഇല്ലാതാക്കാനുള്ള ചികിത്സയും ഈ സ്ഥാപത്തിൽ നിന്നും ലഭ്യമാക്കുന്നുണ്ട് .
.
ഭിന്നശേഷിക്കാരായ കുട്ടികളിലുണ്ടാവുന്ന ശാരീരിക പ്രയാസങ്ങളെ ഓപ്പറേഷനിലൂടെ പരിഹരി ക്കുവാനുള്ള സൗകര്യവും സെന്ററിൽ രൂപപ്പെടുത്തിയിട്ടുണ്ട് .
.
കേരളത്തിനകത്തുനിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഈ സ്ഥാപനത്തിൽ ചികിത്സ തേടി എത്തുന്ന രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് പുതിയ കെട്ടിടം എന്ന തണലിന്റെ സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുന്നത്. മലബാർ ഗോൾഡ് നൽകിയ ഒരുകോടിരൂപയും, കൂടാതെ വിദേശത്തും സ്വദേശത്തുമുള്ള സുമനസ്സുകളുടെ നിർലോഭമായ സഹകരണത്തോടും കൂടിയാണ് 12 കോടി രൂപയോളം രൂപ ചിലവ് വരുന്ന ഈ സ്ഥാപനം യാഥാർഥ്യമായത്.
.
2025 ആഗസ്റ്റ് 17 ന് വൈകുന്നേരം 4 മണിക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു. കേരള നിയമസഭ സ്പീക്കർ ശ്രീ. എ.എൻ. ഷംസീർ നിർവഹിക്കുന്നതാണ്. ഒ.പി. സെക്ഷൻ ഉദ്ഘാടനം ശ്രീ. കെ. സുധാകരൻ (എം.പി), തെറാപ്പി യൂണിറ്റ് ഉദ്ഘാടനം ശ്രീ. പി.വി. അബ്ദുൾ വഹാബ് (എം.പി), ആഡിറ്റോറിയം ഉദ്ഘാടനം ശ്രീമതി. കെ.കെ. ശൈലജ ടീച്ചർ (എം.എൽ.എ), ഐ.പി. ബ്ലോക്ക് ഉദ്ഘാടനം മലബാർ ഗോൾഡ് ചെയർമാൻ ശ്രീ. എം.പി. അഹമ്മദ്, സൽസാർ ന്യൂറോ സെന്റർ ഉദ്ഘാടനം സൽസാർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശ്രീ. എം. സലാഹുദ്ധീൻ തുടങ്ങിയവരും നിർവഹിക്കുന്നതാണ് .
പ്രസ് മീറ്റിൽ പങ്കെടുക്കുന്നവർ: Dr. വി. ഇദ്രീസ് ( ചെയർമാൻ , തണൽ), ശ്രീ. വി.വി. മുനീർ, (പ്രസിഡന്റ് തണൽ സെൻട്രൽ കമ്മിറ്റി), ശ്രീ. എ.പി .എം. ആലിപ്പി (പ്രസിഡന്റ് , തണൽ കാഞ്ഞിരോട്), ശ്രീ. കെ.കെ. ചന്ദ്രൻ മാസ്റ്റർ (സെക്രട്ടറി, തണൽ, കാഞ്ഞിരോട് ), Dr ഒ.കെ. അബ്ദുൾ സലാം ( പ്രസിഡന്റ് തണൽ വീട് , പടന്നപ്പാലം)
Dr ശ്രീജിത്ത് ചൂരപ്ര (ചീഫ് മെഡിക്കൽ ഓഫീസർ തണൽ ബ്രെയിൻ സ്പൈൻ മെഡ്സിറ്റി),

