കണ്ണൂർ : ഓണാഘോഷങ്ങളുടെ ഭാഗമായി ഡി ജെ അമ്യൂസ്മെൻ്റ് സിൻ്റെ നേത്യത്വത്തിൽ ഓണം ഫെയർ 2025 ന് ആഗസ്ത് 10 ന് കണ്ണൂർ പോലീസ് മൈതാനിയിൽ ആരംഭിച്ചു. വൈവിധ്യമാർന്ന വിസ്മയ ക്കാഴ്ചകളാണ് ഇത്തവണ ഓണം ഫെയറിൻ്റെ ഭാഗമായി ഒരുക്കി യിരിക്കുന്നത്. മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു
അമേരിക്കയിലെയും കാനഡയിലേയും നയാഗ്ര വെള്ളച്ചാട്ടം, ചൈന, ദുബായ് എന്നിവിടങ്ങളിൽ ചരിത്രം സൃഷ്ടിച്ച അപ്രത്യക്ഷമാകുന്ന സർറിയൽ വെള്ളച്ചാട്ടം, ഓപ്പൺ ബേർഡ്സ് പാർക്ക് എന്നിവ ഒരുക്കിയിട്ടുണ്ട്. കൂടാതെ കൺസ്യൂമർ സ്റ്റാൾ, ഫുഡ് കോർട്ട്, അമ്യൂസ്മെന്റ്റ് പാർക്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്. ആഗസ്ത് 10 മുതൽ സപ്തംബർ 21 വരെയാണ് ഓണം ഫെയർ.സാധാരണ ദിവസങ്ങളിൽ വൈകുന്നേരം 3 മണി മുതൽ രാത്രി 9:30 വരെയും മറ്റ് അവധി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ രാത്രി 9:30 വരെയുമാണ് പ്രദർശനം.
