കാസർഗോഡ് : ജനാധിപത്യത്തിന്റെ കാതൽ കുറ്റമറ്റ വോട്ടർ പട്ടികയാണ്. വോട്ടർപ്പട്ടികയിൽ വൻതോതിൽ കൃത്രിമങ്ങൾ നടത്തി തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചുകൊണ്ട് ഇലക്ഷൻ കമ്മീഷനെ കൂട്ടുപിടിച്ച് അധികാരത്തിൽ എത്തിയ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന മോദി സർക്കാരിനെതിരെ രാജ്യത്തെ ജനത ഒറ്റക്കെട്ടായി തിരിച്ചെടിക്കുമെന്ന് ഡിസിസി പ്രസിഡണ്ട്
പി.കെ ഫൈസൽ പറഞ്ഞു. ജനാധിപത്യവും ഭരണഘടന മൂല്യങ്ങളും സംരക്ഷിക്കാൻ പോരാട്ടം നടത്തുന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എംപിമാരെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കാസർഗോഡ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം.രാജീവൻ നമ്പ്യാർ അധ്യക്ഷം വഹിച്ചു. നേതാക്കളായ രമേശൻ കരുവാച്ചേരി, അഡ്വ. എ ഗോവിന്ദൻ നായർ, എം.സി പ്രഭാകരൻ, കെ ഖാലിദ്, അർജുനൻ തായലങ്ങാടി, മനാഫ് നുള്ളിപ്പാടി, ബി എ ഇസ്മയിൽ, കെ പി നാരായണൻ നായർ, കെ.ടി സുഭാഷ് നാരായണൻ, ഹനീഫ ചേരങ്കൈ, മുനീർ ബാങ്കോട്, ഉസ്മാൻ അണങ്കൂർ, കമലാക്ഷ സുവർണ്ണ, ഖാൻ പൈക്ക,
അഡ്വ.സാജിദ് കമ്മാടം, അബ്ദുൾ റസാഖ് ചെർക്കള, യു വേലായുധൻ, പി കെ വിജയൻ, സി ജി ടോണി, ധർമ്മധീര എം, ബാലകൃഷ്ണൻ പറങ്കിത്തൊട്ടി, അബ്ദുൽ സമദ് എ, ആബിദ് ഇടച്ചേരി, കെ.കുഞ്ഞികൃഷ്ണൻ കാട്ടുകൊച്ചി, ശ്രീധരൻ ചൂരിത്തോട്, കെ.പി ജയരാജൻ, അഹമ്മദ് ചൗക്കി, ഇംതിയാസ് എന്നിവർ സംസാരിച്ചു.

