തൃശൂർ : ഗുരുവായൂരപ്പൻ്റെ ഇഷ്ട കലയായ കൃഷ്ണനാട്ടത്തിലെ അവതാര കൃഷ്ണന് അണിയാൻ പുതിയൊരു കൃഷ്ണമുടികൂടി വഴിപാടായി സമർപ്പിച്ചു. വെള്ളി അലുക്കുകളും മുത്തുകളുംകൊണ്ട് മനോഹരമാക്കിയ കൃഷ്ണമുടി ഇന്ന് സമർപ്പിക്കപ്പെട്ടു.
കഥകളി ആചാര്യൻ കോട്ടയ്ക്കൽ കൃഷ്ണൻകു ട്ടിനായരുടെ മകൻ രവീന്ദ്രൻ പാപ്പുള്ളിയുടെ വക വഴിപാടിയിരുന്നു ഇത്. കൃഷ്ണനാട്ടത്തിലെ റിട്ട. ചമയവിഭാഗം കലാകാരൻ ശില്പി ജനാർദനനാണ് കൃഷ്ണമുടി നിർമിച്ചത്. കഴിഞ്ഞയാഴ്ച കഥകളി ആചാര്യൻ സദനം ഹരികുമാറും കൃഷ്ണമുടി സമർപ്പിച്ചിരുന്നു
