
കാസർഗോഡ് : ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി
കാസറഗോഡ് ജനറൽ ആശുപത്രിയിലെ നിർധനരായ രോഗികൾക്ക് ഉച്ചഭക്ഷണം കാസറഗോഡ് മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിതരണം ചെയ്തു. സേവനപ്രവർത്തനത്തിന് മണ്ഡലം പ്രസിഡന്റ് അഡ്വ. ഷാജിദ് കമ്മാടം, കെ. ഖാലിദ്, മനാഫ് നുള്ളിപ്പാടി, എ.കെ. നായർ, ജി. നാരായണൻ, മുനീർ ബാങ്കോട്, കെ. ശ്രീധരൻ നായർ, എ. ശാഹുൽ ഹമീദ്, ഉസ്മാൻ അണങ്ങൂർ, അഡ്വ വിനോദ് കുമാർ മുന്നാട്, ഹരീന്ദ്രൻ എറക്കോടൻ, ഷാഫി അണങ്ങൂർ, ഉഷ കടപ്പുറം, മോഹനൻ കടപ്പുറം, നിയാസ് ജസ്മാൻ, സൂപ്പി പാണ്ടി, അമീർ സുറുമി എന്നിവർ നേതൃത്വം നൽകി