മേല്പറമ്പ്: (കാസർഗോഡ് ): സെലിമാൻചാസ് പുള്ളീസ് കുടുംബ സംഗമത്തിനായി സംഘടിപ്പിച്ച പേര് നിർദേശ മത്സരത്തിൽ റാണിയ മഹമൂദ് നിർദേശിച്ച “തലമുറകൾക്കു തണലേകാൻ” എന്ന പേര് കൂടുതൽ വോട്ടുകൾ നേടി ഒന്നാം സ്ഥാനത്തെത്തി. കുടുംബ സംഗമത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാളായ സി എ മഹമൂദിന്റെ മകളും കേരളത്തിലെ അറിയപ്പെടുന്ന നാടക സംവിധായകനും നടനുമായ റഫീഖ് മണിയങ്കാനത്തിന്റെ സഹോദര പുത്രിയുമാണ് റാണിയ. കുടുംബ സംഗമത്തോട് അനുബന്ധിച്ചു കുടുംബത്തിന്റെ തലമുറകളുടെ ചരിത്രം ഉൾകൊള്ളുന്ന മാഗസിനും പ്രസിദ്ധീകരിക്കുന്നുണ്ട്.
