പെര്‍ളഃ ഓട്ടോ റിക്ഷയ്ക്ക് പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഷേണി ബാരെദളയിലെ നാരായണ മൂല്യ(67)യാണ് മരിച്ചത്. ഇന്നലെ രാത്രി ഏകദേശം ഒന്‍പത് മണിയോടെ പെര്‍ള കജംപാടി ആസ്പത്രിക്ക് സമീപണം അപകടം. ഷേണിയില്‍ നിന്നും പെര്‍ളയിലെ സ്വകാര്യ ആസ്പത്രിയിലേക്ക് രോഗിയേയും കൊണ്ട് വന്ന് മടങ്ങുന്നതിനിടെ പിന്നില്‍ നിന്നും വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തില്‍ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉടനെ കാസര്‍കോട്ടെ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും വഴി മധ്യേമരിക്കുകയായിരുന്നു. ഷേണി സ്കൂളിന് സമീപം സ്റ്റാന്റിലെ ഡ്രൈവറും ഷേണി അയ്യപ്പ ഭജന മന്ദിരത്തിലെ ഗുരു സ്വാമിയുമാണ് നാരായണ മൂല്യ. ഭാര്യഃ ഗിരിജ. മക്കള്‍ഃ യോഗീഷ, സുരേന്ദ്ര, ഹരീഷ. മരുമക്കള്‍ഃ ശാരദ, പുഷ്പ, ഗീത. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു
