കാസർഗോഡ്:. ശക്തമായ കാലവർഷത്തെ മുൻനിർത്തി സ്കൂളുകളിൽ സുരക്ഷാ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി മൊഗ്രാൽ ജിവിഎച്ച്എസ്എസ് ൽ ഏഴു ക്ലാസ്സ് റൂമുകൾ പ്രവർത്തിച്ചുവരുന്ന ഓടുമേഞ്ഞ കെട്ടിടങ്ങളിൽ നിന്ന് വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ ഇന്ന് രാവിലെയോടെ ഒഴിപ്പിച്ചു. താൽക്കാലികമായിട്ടാ ണ് ഈ നടപടി.

കാലപ്പഴക്കം ചെന്ന ഓട് മേഞ്ഞ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയിൽ സുരക്ഷാ ഭീഷണി ഉള്ളതിനാലാണ് കുട്ടികളെ മാറ്റിയത്.സ്കൂളിൽ ക്ലാസ് റൂമുകളുടെ കുറവുണ്ടെങ്കിലും വിദ്യാർത്ഥികളുടെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് സ്കൂൾ അധികൃതർക്കുള്ളത്.കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റുമുണ്ട്. സ്കൂൾ പിടിഎയും ഈ വിഷയത്തിൽ അധ്യാപകരുടെ നിലപാടിനൊപ്പമാണ്
മൊഗ്രാൽ വക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ 2500 ലേറെ വിദ്യാർഥികൾ പഠിക്കുന്നുണ്ട്.എന്നാൽ ഇതിന് ആവശ്യമായ കെട്ടിടസൗകര്യം ഇല്ല. സ്കൂൾ കെട്ടിടത്തിനായി പിടിഎ-എസ്എം സി കമ്മിറ്റികൾ നിരന്തരമായി ബന്ധപ്പെട്ടവരെ സമീപിക്കുന്നുണ്ട്. ഇതിനിടയിലാണ് സ്കൂളിലെ വികസന ഫണ്ട് തിരിമറി നടന്നത്. ഇത് സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളെ പോലും ബാധിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണം വേഗത്തിലാക്കണമെന്ന് ഇതിനകം പിടിഎ ആവശ്യപ്പെട്ടിട്ടുമുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്കൂൾ കെട്ടിടങ്ങൾ തകർന്നു വീഴുന്നത് വാർത്തകളിൽ ഇടംപിടിച്ചതോടെയാണ് വിദ്യാർത്ഥികളുടെ സുരക്ഷയുടെ കാര്യത്തിൽ ജില്ലാ വിദ്യാഭ്യാസ അധികൃതരുടെ ഇടപെടലുകൾ ഉണ്ടാകുന്നത്. വൈദ്യുതി ലൈൻ കടന്നുപോകുന്ന സ്കൂൾ കെട്ടിടങ്ങൾ, തകർച്ചാ ഭീഷണി നേരിടുന്ന കെട്ടിടങ്ങളൊക്കെ ഇപ്പോൾ അധികൃതരുടെ നിരീക്ഷണത്തിലാണ
