ബദിയടുക്കഃ ബദിയടുക്ക മണ്ഡലം യൂത്ത്കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത്കോൺഗ്രസ്സ് സ്ഥാപക ദിനം ആഘോഷിച്ചു. യൂത്ത്കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീനാഥ് ബദിയടുക്ക പതാക ഉയർത്തി..തുടർന്ന് നടന്ന നേതൃയോഗം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ശ്യാമപ്രസാദ് മാന്യ ഉദ്ഘാടനം ചെയ്തു. നേതാക്കളായ നിഷാദ് ചെടേക്കാൽ,നിജീഷ് പട്ടാജെ,ഉദയൻ കുണ്ടലമൂല, പവൻ പട്ടാജെ,സവാദ് ബൺപത്തടുക്ക,പൃഥ്വിരാജ്,രാഹുൽ കൃഷ്ണ,ആദിത്യൻ,ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് സതീഷ് പെർമുണ്ടേ,മണ്ഡലം കോൺഗ്രസ് സെക്രട്ടറി ലോഹിതാക്ഷൻ നായർ , തുടങ്ങിയവർ സംസാരിച്ചു
