മുള്ളേരിയഃ അഡൂരില്‍ നിന്നും കാട്ടിക്കജെയിലേക്ക് കടന്നുപോകുന്ന റോഡിലെ കോരിക്കണ്ടത്ത് കുന്നിടിയുന്നു. ഇതു വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ പെയ്ത കനത്ത മഴയിലും കാറ്റിലുമാണ് കുന്നിടിഞ്ഞത്. അഡൂരില്‍ നിന്നും മുള്ളേരിയ, കാസര്‍കോട്, അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകയിലേക്ക് നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡണിത്. കുന്നിടിച്ചിലുണ്ടായ സമയത്ത് വാഹനങ്ങള്‍ ഒന്നും കടന്ന് പോകാത്തതിനാല്‍ ദുരന്തംഒഴിവായി. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇവിടെ കുന്നിടിയുന്നത്. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് പരാതി. റോഡിലെ മണ്ണ് നീക്കംചെയ്താല്‍ മാത്രമെ ഗതാഗതം സുഗമമാവുകയുള്ളു.

