
കാസർഗോഡ് : കാസർഗോഡ് ഗവ. കോളേജ് 1985 -90 ബാച്ച് പൂർവ വിദ്യാർഥികളുടെ ആഭിമുഖ്യത്തിൽ ഈ മാസം 20 ന് ശനിയാഴ്ച കോളേജ് അങ്കണത്തിൽ വച്ച് നടക്കുന്ന പൂർവ വിദ്യാർഥി സംഗമം “രണ്ടാമൂഴം ” ത്തിന്റെ ഭാഗമായി നഗരത്തിൽ വിളംബര ഘോഷയാത്ര നടത്തി. കോളേജ് ആരംഭ കാലത്ത് പ്രവർത്തിച്ച ഗവ. ഹയർ സെക്കേണ്ടറി സ്കൂൾ പരിസരത്ത് നിന്നും ആരംഭിച്ച യാത്ര ഈവന്റ് ചെയർമാൻ ടി കെ അബ്ദുൽ നാസിർ ഫ്ലാഗ് ഓഫ്ചെയ്തു. ചെണ്ട മേളത്തിന്റെയും മുത്ത് ക്കുടയുടെയും അകമ്പടിയോടെ ആരംഭിച്ച ഘോഷയത്രയിൽ, ലഹരിക്കെതിരെയുള്ള പ്ലേ കാർഡ് ഏന്തിയും ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചും നിരവധി പൂർവ വിദ്യാർഥികൾ അണിനിരന്നു. യാത്രയിൽ ഉടനീളം ആലപിച്ച പരിപാടിയുടെ ഒഫീഷ്യൽ ഗാനം നഗരത്തിന്റെ മനസ്സ് നിറയിച്ചു.കാസർഗോഡ് നഗരത്തിന്റെ രാജ വീഥി യിൽ കൂടി നീങ്ങിയ വിളംബര ഘോഷയാത്ര, ട്രാഫിക് ജംഗ്ഷൻ, താലൂക്ക് ഓഫീസ്, എയർലൈൻസ് ജങ്ഷൻ, ബി എസ് എൻ എൽ,, പോസ്റ്റ് ഓഫീസ് പിന്നിട്ടു സ്കൂൾ പരിസരത്ത് സമാപിച്ചു. ഇവന്റ് ചെയർമാൻ ടി കെ അബ്ദുൽ നാസിർ, ജനറൽ കൺവീനർ കെ ടി രവികുമാർ, ട്രഷറർ കാവു തെക്കിൽ, കെ ജയചന്ദ്രൻ, ഫാറൂഖ് കാസിമി, എ ഷാഹുൽ ഹമീദ്, പി എം അൻവർ, ഖാലിദ് ഇടനീർ, പ്രദീപ് ചന്ദ്രൻ, ഖാലിദ് പാലക്കി, അഷ്റഫ് കൈന്താർ, ഷെരീഫ് ബോസ്, ഹമീദ് എരിയാൽ,റസാക്ക് പെർള, ഷുക്കൂർ ചെമ്മനാട്, ഷെരീഫ് സി എൽ, ഗോപി മാങ്ങാട്, സലാം കളനാട്, റഹ്മാൻ തായത്തോടി, എം എ നാസർ, ഇസ്മായിൽ മൻസൂർ,വിജി, രേണുക, വിശാലാക്ഷി, രഹന, ഗീത ഷൈലജ, താഹിറ, ജമീല, പ്രിയ, രാജേശ്വരിപ്രമോദ് തുടങ്ങിയവർ നേതൃത്വം നൽകി.