
കാസർഗോഡ് : കാസർഗോഡ് ഗവൺമെന്റ് കോളേജിൽ 1985-90 കാലത്ത് പഠിച്ചവരുടെ ആഭിമുഖ്യത്തിൽ പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം, രണ്ടാമൂഴം ഡിസംബർ 20 ശനിയാഴ്ച കോളേജ് അങ്കണത്തിൽ വച്ച് നടക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒൻപത് മണിക്ക് തുടങ്ങുന്ന പരിപാടികൾ രാത്രി ഒൻപത് മണിക്ക് പര്യവസാനിക്കും.
രാവിലെ ശിങ്കാരി മേളത്തോടെ ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങിൽ ശ്രീ.എൻ. എ. നെല്ലിക്കുന്ന് എം. എൽ. എ., അഡ്വ. സി എച്ച് കുഞ്ഞമ്പു എം. എൽ. എ. കാസർഗോഡ് ജില്ലാ കലക്ടർ ശ്രീ. കെ ഇമ്പശേഖർ പ്രശസ്ത കവി ശ്രീ. മുരുകൻ കാട്ടാക്കട,ഡോ. ഖാദർ മാങ്ങാട്, ഡോ. പ്രസാദ്,
സിനിമാനടി ശ്രീമതി പാർവതി, പ്രശസ്ത മാധ്യമപ്രവർത്തകൻ ശ്രീ. പ്രമോദ് രാമൻ തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. ഈവന്റ് ചെയർമാൻ അബ്ദുൽ നാസിർ ടി കെ അധ്യക്ഷത വഹിക്കും. വേദിയിൽ, ആ കാലത്തെ അധ്യാപകരെ ആദരിക്കും. പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളെ അനുമോദിക്കും.
തുടർന്ന് ലഹരിക്കെതിരെ കുട്ടികളുടെ നാടകം, പൂർവ വിദ്യാർത്ഥികളുടെ ഗാനലാപം, ഭാരതനാട്യം, സംഘ നൃത്തം തിരുവാതിര, ഒപ്പന തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറും.
ഇതോടൊപ്പം പതിനാറു വയസ്സ് വരെയുള്ള കുട്ടികൾക്ക് രണ്ട് വിഭാഗങ്ങളിലായി ചിത്ര രചനാ, കളറിങ് മത്സരം നടക്കും.
വൈകുന്നേരം,പ്രമുഖ സിനിമ ടിവി താരങ്ങളായ നസീർ സംക്രാന്തി, പോൾസൺ, ഭാസി, തുടങ്ങിയവരുടെ നേതൃത്വത്തിൽb ലക്കി സ്റ്റാർ സൂപ്പർ കോമഡി ഷോ അരങ്ങേറും.
18 ന് വ്യാഴാഴ്ച 4 മണിക്ക് കാസർഗോഡ് നഗരത്തിൽ വിളംബര ജാഥ നടത്തും. കോളേജ് ആദ്യം പ്രവർത്തനം ആരംഭിച്ച ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ചു നഗരം ചുറ്റി അവിടെ തന്നെ സമാപിക്കും.
പത്ര സമ്മേളനത്തിൽ സംബന്ധിച്ചവർ : ഇവന്റ് ചെയർമാൻ അബ്ദുൽ നാസർ ടി. കെ, ജനറൽ കൺവീവർ കെ. ടി. രവികുമാർ, ജയചന്ദ്രൻ. കെ, അഷറഫ് കൈന്താർ, അബ്ദുൽ ഖാദർ തെക്കിൽ, പി എം മുഹമ്മദ് അൻവർ, സലാം കളനാട്
പരിപാടിയുടെ സ്വാഗത ഗാനത്തിന്റെ പ്രകാശനം പ്രസ് ക്ലബ്ബിൽ വച്ച് നടന്നു
