
നീലേശ്വരം : നീലേശ്വരം മന്നം പുറത്തു കാവിന് സമീപം സ്വകാര്യ ബസ് ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ ബങ്കളത്ത് താമസക്കാരനായ പള്ളിക്കര മൗവ്വൽ സ്വദേശിയായഅബ്ബാസ് (60) ആണ് മരിച്ചത്.റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടയിൽ ഇന്ന് പുലർച്ചെ നാലരയോടെയാണ് അബ്ബാസിനെ തീവണ്ടി തട്ടിയത്. തൽക്ഷണം മരണപ്പെട്ടു.ഭാര്യ കെ റാബിയ (ചിറപ്പുറം). മക്കൾ: റാഷിദ്, റഷീബ, രഹന. മരുമക്കൾ: ഉബൈസ് (കാലിച്ചാനടുക്കം), യാസിർ (കമ്മാടം).കാഞ്ഞങ്ങാട് – കാസർഗോഡ് റൂട്ടിൽ ഓടിയിരുന്ന ഷഹനാസ് ബസിൽ ദീർഘകാലം ജോലി ചെയ്തിരുന്നു.