എ പി വിനോദ്

കാഞ്ഞങ്ങാട് : ഒരു കാലത്ത് ഈസ്റ്റ് എളേരി പഞ്ചായത്തിന്റെ മുടി ചൂടാമന്നൻ ആയിരുന്ന കോൺഗ്രസിൽ നിന്നും മാറി ഈസ്റ്റ് എളേരി പഞ്ചായത്ത് വൻ ഭൂരിപക്ഷത്തിനു പിടിച്ചെടുത്ത ജെയിംസ് പന്തമാക്കൻ രാഷ്ട്രീയ മാർജിനിൽ ഒന്നുമില്ലാതെ വട്ട പൂജ്യത്തിൽ ആയ ദയനീയ കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. നിലവിൽ കാസർഗോഡ് ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ആയ ജെയിംസ് പന്തമാക്കൻ പറഞ്ഞ ഒരു പേരും അംഗീകരിക്കാതെയാണ് ഈസ്റ്റ് എളേരി പഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർഥി നിർണയം നടത്തിയത്. ഇദ്ദേഹത്തിന്റെ വാർഡിൽ മത്സരിക്കുന്നത് ഈസ്റ്റ് എളേരി പഞ്ചായത്ത് നിലവിലെ പ്രസിഡണ്ട് ജെയിംസ് മുത്തോലിയാണ്. കഴിഞ്ഞ ദിവസം കാസർഗോഡ് ഡി സി സി യിൽ നടന്ന കയ്യാങ്കളി ക്കു ശേഷം വന്ന സ്ഥാനാർഥി പട്ടികയിൽ ആണ് ജെയിംസ് പന്തമാക്കലിനെ അനുകൂലിക്കുന്നവരെ ഡി സി സി പുറത്തിറങ്ങിയ ലിസ്റ്റിൽ നിന്നും വെട്ടിമാറ്റിയത്. ആദ്യ ഘട്ടത്തിൽ ഇദ്ദേഹം കൊടുത്ത ലിസ്റ്റിലെ അഞ്ച് പേരെ ഡി സി സി അംഗീകരിച്ചിരുന്നു. നാമനിർദേശം ഇന്നലെ അവസാനിച്ചു. 24 ആണ് പിൻവലിക്കാൻ ഉള്ള അവസാന തീയ്യതി. ഇതിനു മുൻപ്,പന്തമാക്കൻ ഇല്ലാതെ ഈസ്റ്റ് എളേരി പിടിച്ചടക്കാൻ പറ്റുമോ എന്ന് കോൺഗ്രസ്സിനും കോൺഗ്രസ് ഇല്ലാതെ ഒരു മൂന്നാം ഊഴം സാധ്യമാവുമോ എന്ന് ജെയിംസ് പന്തമാക്കനും ആലോചിക്കേണ്ടതുണ്ട്. ഏതായാലും ഈസ്റ്റ് എളേരിയിൽ ഇന്നത്തെ നിലയിൽ പ്രവചനം അസാധ്യമാണ്.
ഡി സി സി പുറത്തിറങ്ങിയ സ്ഥാനാർഥി പട്ടിക :
കാസർകോട് ജില്ലാ പഞ്ചായത്ത്
ഈസ്റ്റ് എളേരി ഡിവിഷൻ – ബിൻസി ജെയിൻ
പരപ്പ ബ്ലോക്ക്
കമ്പല്ലൂർ ഡിവിഷൻ- സോണി പൊടിമറ്റം
പാലാവയൽ ഡിവിഷൻ- ഭാസ്കരൻ
ചിറ്റാരിക്കാൽ ഡിവിഷൻ-
ഈസ്റ്റ് എളേരിപഞ്ചായത്ത് വാർഡ്(1) ഡോമിനിക് കൊയ്ത്തുരുത്തൽ
വാർഡ്(2) ലില്ലികുട്ടി ജോണി പാലത്തിങ്കൽ
വാർഡ്(3)ഷാന്റി ബിജു
വാർഡ്(4) ലിസമ്മ തങ്കച്ചൻ കണിയാറാത്ത്
വാർഡ് (5)ജോസ് കുത്തിയതോട്ടിൽ
വാർഡ്(6) സോണിയ വേലായുധൻ
വാർഡ്(7)ബെന്നി കോഴിക്കോട്
വാർഡ്(8)ഷീബ പൊടിമാറ്റം
വാർഡ്(9) മാത്യു സെബാസ്റ്റ്യൻ
വാർഡ്(10)Adv. ജോസഫ് മുത്തോലി
വാർഡ്(11) സോണിയ ബെന്നി തൊടുകയിൽ
വാർഡ് (12)എം. പി ശ്രീരാമൻ
വാർഡ്(13) ലേഖ പി.സി
വാർഡ്(14)സിന്ധു ടോമി
വാർഡ്(15)മൊയ്തീൻ കുഞ്ഞി മാസ്റ്റർ
വാർഡ്(16) സൗമ്യ ജോമോൻ
വാർഡ്(17) ടി എ അയ്യൂബ്
വാർഡ്(18)മേഴ്സി മാണി