ചെമനാട്:(കാസർഗോഡ്)
വിസ്ഡം എജുക്കേഷൻ ബോർഡ് കാസർകോട് കോംപ്ലക്സ് തല മദ്രസ സർഗ്ഗ വസന്തം സമാപിച്ചു. രണ്ട് ദിവസങ്ങളിലായി കൊമ്പനടുക്കം അൽ മദ് റസത്തു സലഫിയ്യ വെച്ച് നടന്ന മദ്രസ സർഗ വസന്തം പരിപാടി 90 ഇനങ്ങളിൽ 8 മദ്രസകൾ പങ്കെടുത്തു.376 പോയൻ്റ് നേടി പട്ല ഇസ് ലാഹിയ മദ്റസ ഒന്നാം സ്ഥാനം കരസ്ഥമാക്കി.363 പോയൻ്റുകളോടെ ചെമനാട് ലേസ്യത്ത് കുന്നിൽറിയാളുസലഫിയ്യീൻ മദ്റസ രണ്ടാം സ്ഥാനവും 324 പോയൻ്റുകളുമായി അൽ മദ്സത്തുസലഫിയ്യ കൊമ്പനടുക്കം മൂന്നാം സ്ഥാനവും നേടി. സർഗവസന്തം ചെമനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മൻസൂർ കുരിക്കൾ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ നാസിർ മല്ലം അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡൻ്റ് ബഷീർ കൊമ്പനടുക്കം, വിസ്ഡം ജില്ലാ മദ്റസ മുഫത്തിശ് ശരീഫ് തളങ്കര, വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി അനീസ് മദനി, അബ്ദുസലാം ചൂരി, സമീർ കരിപ്പൊടി, സഈദ് അലവി, ആർ.കെ. അബ്ദുറഹ്മാൻ,മുനീർ സി.എം,അഫ്സൽ കൊമ്പനടുക്കം, മുനീബ്. കെ.ടി. പ്രസംഗിച്ചു. സമാപന സമ്മേളനത്തിൽ അഷ്കർ ഇബ്രാഹിം ഒറ്റപ്പാലം, അനീസ് മദനി പ്രസംഗിച്ചു. ഗ്രാമപഞ്ചത്ത് മെമ്പർ അമീർ പാലോത്ത്,കൊമ്പനടുക്കം മഹല്ല് പ്രസിഡൻ്റ് കെ.ടി. മുഹമ്മദ്,
അബ്ദുൽസത്താർ .സി.കെ, അബ്ദുൽ ജലീൽ പി.കെ, തദ്ബീർ എസ്.എ,സഫ് വാൻ പാലോത്ത്, ബി.എം ബഷീർ, സി.എൽ.ഇഖ്ബാൽ, സിയാദ് തളങ്കര , ത്വയ്യിബ് മൗലവി
എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
അഫ്സൽ സി.എ. റുവൈസ് ബങ്കരക്കുന്ന്, അബ്ദുൽ നസീഫ്, സി.എൽ ഖലീൽ, സഫ് വാൻ, നൗഫൽ ഒട്ടുമ്മൽ, മനാഫ് കൊമ്പനടുക്കം നേതൃത്വം നൽകി.
