
മൊഗ്രാൽപുത്തൂർ -(കാസർഗോഡ്] -കേന്ദ്രതിരഞ്ഞെടുപ്പു: കമ്മീഷൻ കേരളത്തിൽ തുടക്കം കുറിച്ച സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്.ഐ ആർ )ജനങ്ങളെ ആശങ്കയിലാക്കിയb അവസരത്തിൽ സഹായിക്കാൻ മൊഗ്രാൽപുത്തൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്തിൽ എരിയാലിൽ എസ്.ഐ. ആറിൻ്റെ ഭാഗമായി എന്യൂമറേഷൻ ഫോം പൂരിപ്പിച്ചു നൽകുവാൻഹെൽപ് ഡസ്ക്ക് തുടങ്ങിയത് ജനങ്ങൾക്കു വലിയ ആശ്വാസമായി. ഇന്ന്
നിരവധി പേർക്ക് എന്യൂമറേഷൻ ഫോം പൂരിപ്പിച്ചു നൽകി. നാളെയും തുടരും. തുടർന്നുള്ള ദിവസങ്ങളിൽ മൊഗ്രാൽപുത്തൂരിലെ വിവിധ കേന്ദ്രങ്ങളിൽ ഹെൽപ് ഡസ്ക്ക് തുടരാനാണ് മണ്ഡലം കമ്മറ്റിയുടെ തീരുമാനം.
ഇന്നത്തെ പ്രവർത്തനങ്ങൾക്ക് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഹനീഫ് ചേരങ്കൈ, മണ്ഡലം പ്രസിഡണ്ട് .വേലായുധൻ, മുഹമ്മദ് അലി എരിയാൽ, ലതീഫ് എരിയാൽ, സോയ ഇസ്മായിൽ, ഹമീദ് കാവിൽ നാരായണൻ നായർ, കെ.വി. മുകുന്ദൻ മാസ്റ്റർ, ഇസ്മായിൽ, മിനി എരിയാൽ എന്നിവർ നേതൃത്വം നൽകി.