ചെമ്പിരിക്ക : (കാസർഗോഡ് ):
തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ സംഘ്പരിവാറിൻ്റെ വംശീയ ഉന്മൂലന പദ്ധതിയാണ് നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും ഇതിനെതിരെ ജനാധിപത്യ കക്ഷികൾ ഒരുമിച്ച് ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരണമെന്നും വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സി.എ യൂസുഫ് പറഞ്ഞു.
എസ് ഐ ആർ പൗരത്വ നിഷേധ പദ്ധതിക്കെതിരെ വെൽഫെയർ പാർട്ടി ചെമ്പിരിക്ക യൂണിറ്റ് സംഘടിപ്പിച്ച ജനകീയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിറ്റ് പ്രസിഡൻ്റ് കെ.എ അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. ഷഫീഖ്, സി.എ മൊയ്തീൻ കുഞ്ഞി, ബി.കെ മുഹമ്മദ് കുഞ്ഞി സംസാരിച്ചു. അസ്മ അബ്ബാസ് സ്വാഗതവും ഉമ്മു ഹനീസ നന്ദിയും പറഞ്ഞു.
