ബദിയടുക്കഃ പര്‍മിറ്റ് പുതുക്കി നല്‍കിയില്ല. ബസ് സര്‍വ്വീസ് നിര്‍ത്തി വെച്ചു. യാത്ര ദുരിതവുമായി നാട്ടുകാര്‍. കാസര്‍കോട് നിന്നും ബദിയടുക്ക- വിദ്യാഗിരി -മുനിയൂര്‍ വഴി ഏത്തടുക്കയിലേക്ക് സര്‍വ്വീസ് നടത്തികൊണ്ടിരുന്ന സൗകര്യ ബസാാണ്(മൂകാംബിക) സര്‍വ്വീസ് നിര്‍ത്തിവെച്ചത്. നാട്ടുകാരുടെ ദീര്‍ഘ നാളത്തെ ആവശ്യത്തെ തുടര്‍ന്നാണത്രെ നേരത്തെ ചുമതലയിലുണ്ടായിരുന്ന ആര് ടി ഒ ബസിന് താത്കാലിക പര്‍മിറ്റ് അനുവദിച്ചത്. പര്‍മിറ്റ് കാലാവധി അവസനിച്ചതോടെ ഉടമ സര്‍വീസ് നിര്‍ത്തി വെക്കുകയാണണ്ടയത്.ഇത് മൂലം ഈ ഭാഗങ്ങളില്‍ നിന്നും ബദിയടുക്ക, കുമ്പള കാസര്‍കോട് തുടങ്ങി വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ ദുരിതത്തിലായി. രാവിലെയും വൈകുന്നേരവും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ പ്രയോജനമായിരുന്നു ബസ് സര്‍വ്വീസ്. പര്‍മിറ്റ് പുതുക്കി കിട്ടിയാല്‍ വീണ്ടും സര്‍വ്വീസ് നടത്താന്‍ തയ്യാറാണെന്നും, പര്‍മിറ്റ് പുതുക്കി ലഭിക്കുന്നതിന് ഹൈകോടതിയെ സമീപിക്കുമെന്നും ബസ് ഉടമ ഗണേഷ് പറഞ്ഞു.
യാത്രക്കാരുടെ പ്രശ്നങ്ങള്‍ കണക്കിലെടുത്ത്
പെർമിറ്റ് പുതുക്കി നൽകി തത്കാലികമായി സർവീസ് നടത്താനുള്ള അനുമതി നൽകണമെന്ന് ബദിയടുക്ക ഗവ. ഹൈസ്ക്കൂള് വികസന സമിതി അംഗം അഷറഫ് മുനിയൂര്‍ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു
