
By സെബാഹ് റഹ്മാൻ
പരവനടുക്കം : ആലിയ സീനിയർ സെക്കണ്ടറി സ്ക്കൂളിൽ നടന്ന ചന്ദ്രഗിരി സഹോദയ ജില്ലാ കലോത്സവത്തിൽ 1055 പോയിൻ്റ് നേടി എം പി ഇൻ്റർനാഷണൽ സ്കൂൾ പെരിയടുക്ക ചാമ്പ്യന്മാരായി. 979 പോയൻ്റുമായി അപ്സര പബ്ലിക് സ്ക്കൂൾ രണ്ടാം സ്ഥാനത്തും 748 പോയൻ്റുമായി ക്രസൻ്റ് ഇംഗ്ലീഷ് സ്ക്കൂൾ ചിത്താരി മൂന്നാം സ്ഥാനവും നേടി.ആതിഥേയരായ ആലിയ സീനിയർ സെക്കണ്ടറി സ്കൂൾ പരവനടുക്കം 680 പോയിൻ്റ് നേടി നാലാം സ്ഥാനം നേടി. വിജയികൾക്ക് പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ പി മുഹമ്മദ് ഇഖ്ബാൽ സമ്മാനം വിതരണം ചെയ്തു.
പൊതുവിഭാഗത്തിൽ നടന്ന മത്സര ഇനങ്ങളായ മൈം ഷോ, ഒപ്പന എന്നിവയിൽ ആതിഥേയരായ ആലിയ സീനിയർ സെക്കണ്ടറി സ്കൂൾ പരവനടുക്കം ഒന്നാം സ്ഥാനം നേടിയപ്പോൾ തിരുവാതിരയിലും മാർഗ്ഗംകളിയിലും അപ്സര പബ്ലിക്ക് സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംഘഗാനവും ദേശ ഭക്തി ഗാനവും എം പി ഇൻ്റർ നാഷണൽ സ്ക്കൂൾ പെരിയടുക്ക ഒന്നാം സ്ഥാനം നേടിയപ്പോൾ കോൽക്കളിയിലും ദഫ് മുട്ടിലും ക്രസൻ്റ് ഇംഗ്ലീഷ് സ്കൂളും ചിത്താരി,സി എച്ച് എം കെ എം എസ് കുമ്പള യഥാക്രമം ഒന്നാം സ്ഥനം നേടി.
മൂന്ന് ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ 3000 വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.