
കാസർഗോഡ് : ചൊവ്വാഴ്ച അർദ്ധരാത്രിയോടെ അന്തരിച്ച കാസർഗോഡ് ഗവണ്മെന്റ് കോളേജ് മുൻ പ്രിൻസിപ്പാലും സാമൂഹ്യ സാംസ്കാരിക മേഖലയിലെ നിറസാനിധ്യവുമായ പ്രൊഫസർ വി ഗോപിനാഥി ന്റെ ഭൗതിക ശരീരം ബുധനാഴ്ച ആറു മണിയോടെ സംസ്കരിച്ചു. 12 മണിയോടെ ഗവർമെന്റ് കോളേജ് അങ്കണത്തിൽ പൊതു ദർശനത്തിന് വച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാൻ ജീവിതത്തിന്റെ നാനാ തുറയിൽ ഉള്ളവർ ഒഴുകിയെത്തി. എം പി അടക്കം ഉള്ള ജന പ്രതിനിധികൾ, രാഷ്ട്രീയ, സാംസ്കാരിക, മത രംഗത്തെ പ്രമുഖർ, പൂർവ വിദ്യാർഥികൾ തുടങ്ങി യവർ അവസാന ആദരവ് അർപ്പിക്കാൻ എത്തി. തുടർന്ന് ലയൻസ് ക്ലബ്ബിലും പൊതു ദർശനത്തിന് വച്ചു. രണ്ടുമണിയോടെ ചിന്മയ കോളനിയിലെ വീട്ടിൽ എത്തിച്ചു അന്ത്യ കർമ്മങ്ങൾക്ക് ശേഷം പാറക്കട്ട പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.