By അശോക് നീർച്ചാൽ

പെര്‍ളഃ കേരള -കര്‍ണ്ണാടക അതിര്‍ത്തി പങ്കിടുന്ന സ്വര്‍ഗ്ഗ-തൂമ്പടുക്ക റോഡ് പൊട്ടി പൊളിഞ്ഞ് തകര്‍ന്ന് തരിപ്പണമായി വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയില്ല. തകര്‍ന്ന റോഡിലൂടെയുള്ള വാഹന യാത്ര തീര്‍ത്തും ദുസ്സഹം. ജിജ്ജയുടെ വടക്കെ അറ്റത്ത് എന്മകജെ പഞ്ചായത്തിലെ സ്വര്‍ഗ്ഗ- തുംമ്പടുക്കയിലൂടെ അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകയുമായി ബന്ധിപ്പിക്കുന്ന റോഡാണ് പൂര്‍ണ്ണമായും തകര്‍ന്നത്. നികുതി വെട്ടിച്ച് അനധികൃത കടത്തിന് ഉപയോഗിക്കുന്ന റോഡാണിത്. ഇവിടെ അധികൃതരുടെ ശ്രദ്ധ പതിയുന്നുമില്ല. അമിത ഭാരവുമായി ചീറി പായുന്ന വാഹനങ്ങളാണ് റോഡ് തകര്‍ച്ചയ്ക്ക് കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം.
1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെ ഇന്ത്യയിൽ നിലനിന്നിരുന്ന “അടിയന്തരാവസ്ഥ” കാലത്ത് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് അരി കടത്താൻ ഈ വഴി ഉപയോഗിച്ചിരുന്നു. 20 വർഷം മുൻപുവരെ കർണാടകയിൽ കശുവണ്ടി വില കേരളത്തേക്കാൾ കൂടുതലായിരുന്നപ്പോൾ അനധികൃത കടത്ത് തടയാൻ വർഷത്തിൽ രണ്ടുമാസം സ്വർഗയിൽ താത്കാലിക ചെക്ക് പോസ്റ്റ് സ്ഥാപിച്ചിരുന്നു. ഈ അവസരത്തിൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹനങ്ങളിൽ കൊണ്ടുവന്ന് ചാക്കുകളില്‍ നിറച്ച് തൂമ്പടുക്കയിലെ ഊടുവഴിയിലൂടെ
കടത്തി കർണാടകയിലെ അതിര്‍ത്തിയില്‍ എത്തിച്ച് വീണ്ടും വാഹനങ്ങളിൽ കയറ്റി കടത്തികൊണ്ടു പോവുമായിരുന്നു. പിന്നീട് ഊടു വഴിയെ റോഡാക്കി മാറ്റി ഒരു പ്രവാശ്യം ടാറിംഗ് നടത്തിയെങ്കിലും പിന്നീട് അധികൃതരുടെ ശ്രദ്ധ പതിഞ്ഞതുമില്ല.

നിരന്തരമായി പരാതിപ്പെടുമ്പോള്‍ ചെങ്കല്‍ ക്വാറിയിലെ ചെമ്മണ്ണ് റോഡില്‍ നിരത്തി കണ്ണടുക്കുകയാണ് ചെയ്യാറ്.
കൊറോണ ലോക്ക്ഡൗൺ കാലയളവിൽ സംസ്ഥാനത്തിൻ്റെ എല്ലാ അതിർത്തികളും അടച്ചപ്പോൾ കേരള-കർണാടകയിലേക്ക് പ്രവേശിക്കാൻ ആളുകൾ ഈ വഴി ഉപയോഗിച്ചിരുന്നത്. അനധികൃത മദ്യം, മണൽ, കന്നുകാലി കടത്ത് എന്നിവയ്ക്ക് ഈ റോഡാണ് ഉപയോഗിക്കുന്നത്. ഈ റോഡ് നന്നാകണമെങ്കില്‍ ഇനിയും എത്ര നാള് കാത്തിരിക്കണമെന്നത് ചോദ്യ ചിിഹ്നമായി മാറുന്നു..
-