പരവനടുക്കം (കാസർഗോഡ് ) : വെൽഫെയർ പാർട്ടി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡൻ്റ് ഫസൽ റഹ്മാൻ കോളിയാട് (53)നിര്യാതനായി. പരേതനായ
കോളി യാട് അബ്ദുൽ ഖാദറിന്റെ മകനാണ്.. പക്ഷാഘാതത്തെ തുടർന്ന് വർഷങ്ങളായി ചികിത്സയിലായിരുന്നു. ദീർഘകാലം പ്രവാസിയായിരുന്നു. ഇലക്ട്രീഷ്യൻ , ടെക്നീഷ്യൻ, ക്യാമറമാൻ, കൃഷി, കച്ചവടം, പത്രവിതരണം തുടങ്ങിയ നിരവധി ജോലികൾ ചെയ്തിട്ടുണ്ട്. ഐഡിയൽ പ്രസ്സ് ഉടമ അബ്ദുൽ റഹ്മാൻ ചെമ്മനാടിൻ്റെ മകൾ സമീറയാണ് ഭാര്യ. ഡോ. ഫഹീം മുഹമ്മദ്, ആസ്വത്ത് ഫിദ, ഫായിസ് മുഹമ്മദ് എന്നിവർ മക്കൾ. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, ഹബീബുള്ള, റംല, അബൂബക്കർ,അസീസ്. പരവനടുക്കം മാവില റോഡിലാണ് വീട്..
