
പാലക്കാട് : പത്ത് ദിവസത്തെ ജയിൽ വാസവും പോലീസ് മർദ്ദനവും ശാരീരികമായി ക്ഷീണിപ്പിച്ചിട്ടുണ്ടാകാമെങ്കിലും പോരാട്ട വീര്യം ഒരിഞ്ചുപോലും. കുറക്കാൻ പിണറായി പോലീസിന് കളൊഞ്ഞിട്ടില്ലെന്നു കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ശബരിമല സ്വർണ്ണകൊള്ളയിൽ പ്രതിഷേധിച്ചു ദേവസ്വം ഓഫീസിലേക്ക് മാർച്ചു നടത്തിയതിനാണ് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചത്. കേസിൽ ഇന്നലെയാണ് സന്ദീപ് വാര്യർക്കും യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമടക്കം 16പേർക്കും ജാമ്യം കിട്ടിയത്. ആദ്യ രണ്ടു ദിവസം കൊട്ടാരക്കര ജയിലിലും പിന്നീട് തിരുവനന്തപുരം സ്പെഷ്യൽ ജയിലിലുമാണ് ഇവരെ പാർപ്പിച്ചത്.