
കാസർഗോഡ് : കാസർഗോഡ് ഗവ. കോളേജ് 1985- 1990 ബാച്ച് 2025 ഡിസംബർ 20 ന് സംഘടിപ്പിക്കുന്ന മെഗാ സംഗമമായ ” രണ്ടാമൂഴം ” പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു. വിദ്യാനഗർ തെരുവത്ത് മെമ്മറിസ് മ്യുസിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രമുഖ വ്യവസായിയും കണ്ണൂർ എയർപോർട്ട് ഡയറക്ടറൂം സിനിമാ നിർമാതാവും ഗവ. കോളേജ് പൂർവ വിദ്യാർഥിയുമായ ഖാദർ തെരുവത്ത് ആണ് പ്രകാശന കർമ്മം നിർവഹിച്ചത്.മെഗാ മീറ്റ് ചെയർമാൻ ടി കെ നസീർ അധ്യക്ഷത വഹിച്ചു. സീനിയർ പൂർവ വിദ്യാർത്ഥികളായ സി എൽ ഹമീദ്, വേണു കണ്ണൻ തുടങ്ങിയവർ ആശംസകൾ നേർന്നു. ഫാറൂഖ് കാസിമി സ്വാഗതവും കെ ടി രവികുമാർ നന്ദിയും പറഞ്ഞു