
കാസർഗോഡ്: തനിമ കലാസാഹിത്യവേദി പുതിയ ലൈബ്രറിയും വായനശാലയും ഉദ്ഘാടനവും അബ്ലസ് മുഹമ്മദ് ഷംനാടിൻ്റെ ‘ സർക്കീറ്റടി’ എന്ന പുസ്തകത്തിൻ്റെ പ്രകാശനവും നടത്തി.
പുതു തലമുറയിലെ പ്രശസ്തയായ ഇംഗ്ലീഷ് കവിയും നെഹ്റു ആർട്സ് ആൻഡ് കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറുമായ ഡോക്ടർ റുക്കിയ മുഹമ്മദ് കുഞ്ഞിയാണ് ഉദ്ഘാടനവും പുസ്തക പ്രഭാഷണവും നിർവഹിച്ചത്.

പുതിയ തലമുറയിലെ സർഗ്ഗ ധനരായ സാഹിത്യ വിദ്യാർത്ഥികൾക്ക് ഒന്നിച്ചിരിക്കുവാനും പുസ്തകങ്ങൾ വായിച്ച് ചർച്ച ചെയ്യുവാനും ഒരിടം തനിമ കലാസാഹിത്യ വേദി ഒരുക്കിയെന്ന കാര്യം ഏറ്റവും പ്രശംസനീയമാണ് . ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോക്ടർ റുക്കിയ പ്രസ്താവിച്ചു
ഇതിനകം ഏറെ ശ്രദ്ധേയമായ സർക്കീട്ടടി എന്ന പുസ്തകം 20 വയസ്സ് മാത്രം പ്രായമുള്ള അബ്ലസ് എന്ന പുതിയ തലമുറയിലെ കുട്ടി എഴുതിയ പുസ്തകമാണ്. ‘ഏറ്റവും ചെലവുകുറഞ്ഞയാത്ര’ എന്നർത്ഥം വരുന്ന ‘സസ്താ ട്രാവൽ’ എന്ന സ്വന്തം ആശയം സാഹസികമായി സ്വയം നടപ്പിലാക്കിയതിന്റെ അനുഭവ വിവരണമാണ് പുസ്തകത്തിലെ ഇതിവൃത്തം. അത്യന്തം മനോഹരമായ ഭാഷയിൽ ഇംഗ്ലീഷിൽ എഴുതിയ ഈ പുസ്തകത്തിൻറെ മലയാള ഭാഷാന്തരമാണ് ഇപ്പോൾ പ്രകാശനം ചെയ്യപ്പെടുന്നത്. പ്രകാശനം ചെയ്തുകൊണ്ട് ഡോക്ടർ റുക്കിയ വിശദീകരിച്ചു.
ചടങ്ങിൽ സോഷ്യൽ ഇൻഫ്ലുവൻസർ സുമയ്യ തായത്ത് അധ്യക്ഷതവഹിച്ചു
കണ്ണൂർ യൂണിവേഴ്സിറ്റി റിസർച്ച് സ്കോളർ മുർഷിത സുൽത്താന പുസ്തകം ഏറ്റുവാങ്ങി.
ലൈബ്രറിയിലേക്കുള്ള പുസ്തകം സർക്കീട്ടടി യുടെ കോപ്പി ഡോ. റുഖിയയിൽ നിന്ന് സാമൂഹ്യ സാംസ്കാരിക പ്രവർത്തക സക്കീന അക്ബർ ഏറ്റുവാങ്ങി.
ബാംഗ്ലൂർ ജൈൻ യൂണിവേഴ്സിറ്റിയിലെ മന:ശാസ്ത്ര വിഭാഗം പ്രൊഫസർ അരിബാ ഷംനാട് പുസ്തക പരിചയം നടത്തി
സാഹിത്യ നിരൂപകനും അധ്യാപകനുമായ ശരീഫ് കുരിക്കൾ , മലയാള അധ്യാപികയും കേരള കേന്ദ്ര സർവ്വകലാശാല ഗവേഷകയുമായ ആയിഷത്ത് അസൂറ, SNGO യൂണിവേഴ്സിറ്റി അക്കാഡമിക് കോഡിനേറ്റർ ഫാത്തിമത്ത് റംഷീല, കാർട്ടൂണിസ്റ്റ് സി. എൽ.ശദാബ് ശരീഫ്, ജീവകാരുണ്യ പ്രവർത്തകനും അക്കര ഫൗണ്ടേഷൻ ചെയർമാനുമായ അസീസ് അക്കര എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
അബ്ലാസ് ഷംനാട് തൻ്റെ സാഹസികമായ യാത്രാനുഭവങ്ങളും എഴുത്തനുഭവങ്ങളും പങ്കു വെച്ചു.
തനിമ കലാ സാഹിത്യവേദി ജില്ലാ പ്രസിഡണ്ട് അബൂത്വാഈ ആമുഖപ്രസംഗം നടത്തി.
സിജിയുടെ സീനിയർ കരിയർ കൗൺസിലറായ നിസാർ പെർവാഡ് സ്വാഗതവും
മനുഷ്യാവകാശ പ്രവർത്തകയും സോഷ്യൽ ആക്ടിവിസ്റ്റും ആയ സുലൈഖ മാഹിൻ നന്ദി പറഞ്ഞു.
