കുമ്പളഃ വീട് നിര്‍മ്മാണത്തിനിടെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് സെന്‍ട്രിംഗ് തൊഴിലാളി മരിച്ചു. കുമ്പള ഷേഡിക്കാവിലെ ശങ്കര്‍ എന്ന ഗംഗു(52)യാണ് മരിച്ചത്. ഇന്ന് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ നാരായണ മംഗലത്താണ് ഇരുനില വീടിന്റെ നിര്‍മ്മാണത്തിനിടെയാണ് അപകടം.കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. അവിവാഹിതനായ ശങ്കര്‍ നാരായണ ഷെട്ടിയുടെയും നമക്കയുടെയും മകനാണ്. സഹോദരങ്ങള്‍ഃ
സദാശിവ ഷെട്ടി, വിമല,ലക്ഷ്മി. കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
