
കാസർഗോഡ് : കാസർഗോഡ് ഗവൺമെന്റ് കോളേജിൽ 1985 1990 കാലത്ത് പഠിച്ച കൂട്ടുകാരുടെ മെഗാസംഗമം വരുന്ന ഡിസംബർ 20 ന് നടത്താൻ ഉഡുപ്പി ഗാർഡൻ ഹോട്ടലിൽ വച്ചു ചേർന്ന യോഗം തീരുമാനിച്ചു. പരിപാടി വൻ വിജയമാക്കാൻ വിവിധ സബ് കമ്മിറ്റികൾ പ്രവർത്തനം ഉർജിതപ്പെടുത്താനും തീരുമാനമായി. നാല് പതിറ്റാണ്ടിന് ശേഷം കോളേജ് കാമ്പസിൽ ചേരുന്ന'” രണ്ടാമൂഴ”ത്തിൽ വിവിധ സെഷനുകളി ലായി രജിസ്ട്രഷൻ, പരിചയം പുതുക്കൽ, ഉദ്ഘാടനം, ഒന്നിച്ചൊരു ഭക്ഷണം, വിവിധ കലാപരിപാടികൾ, സഹൃദത്തോടൊപ്പം ഒരു ചായയും കടിയും ” കരാക്കോ ഗാനമേള എന്നിവ അരങ്ങേറും. പ്രസ്തുത കാലത്ത് പഠിച്ചവരെ പരമാവധി ബന്ധപ്പെട്ടു സഹകരിപ്പിക്കും. പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്യും.. യോഗത്തിൽ കൺവീനവർ രവികുമാർ കെ ടി സ്വാഗതം പറഞ്ഞു. ചെയർമാൻ ടി കെ നസീർ പട്ടുവത്തിൽ അധ്യക്ഷത വഹിച്ചു. എ ഷാഹുൽ ഹമീദ്, കെ. ജി. ബോസ്, ഫാറൂഖ് കാസിമി, ശരീഫ് ബോസ്, പി എം അൻവർ,ശരീഫ് സി എൽ,ഖാലിദ്, ഷാഫി, ഖാലിദ് എടനീർ, രഹന, രാജേഷ്വരി, ബി എം ഹമീദ്,ഹാരിസ് ചൂരി, ഹമീദ് ഏരിയാൽ, മുഹമ്മദ് പള്ളിക്കര, അഷറഫ് കൈന്താർ ചർച്ചയിൽ സംബന്ധിച്ചു സംസാരിച്ചു.