
മുള്ളേരിയ:യൂത്ത് കോൺഗ്രസ് നേതാവ് വി.എസ് സുജിത്തിനെ അകാരണമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ പിരിച്ച് വിടണമെന്നാവശ്യപ്പെട്ട് കെപിസിസി ആഹ്വാന പ്രകാരം കാറടുക്ക, ദേലമ്പാടി, കുമ്പഡാജ, ബെള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആദൂർ പോലീസ് സ്റ്റേഷൻ പരിസരത്ത് നടത്തിയ ജനകീയ പ്രതിഷേധ സദസ് കെപിസിസി സെക്രട്ടറി നീലകണ്ഠൻ കെ ഉദ്ഘാടനം ചെയ്തു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഗോപകുമാർ വി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽസെക്രട്ടറി കല്ലഗ ചന്ദ്രശേഖര റാവു, കെ വാരിജാക്ഷൻ, ആനന്ദ കെ മൗവ്വാർ,ദാമോദരൻ പാണ്ടി, മുഹമ്മദ് റാഫി അഡൂർ, പ്രസാദ് ഭണ്ഡാരി, പ്രമോദ് പാണ്ടി, ഇബ്രാഹിം ഹാജി,നാരായണൻ മാസ്റ്റർ, ശാരദ ഇ, വേണു കുണ്ടാർ, രൂപ സത്യൻ,എന്നിവർ സംസാരിച്ചു.പുരുഷോത്തമൻ കാടകം സ്വാഗതവും ജോണി ക്രാസ്റ്റ നന്ദിയും പറഞ്ഞു