
കാസർഗോഡ്: കാസർകോട്ടെ സാമൂഹിക സാംസ്കാരിക, സാഹിത്യ മേഖലകളിലെ സജീവ സാനിധ്യമായ ഡോക്ടർ എ എ അബ്ദുൽ സത്താർ രചിച്ച അഞ്ചാമത് പുസ്തകം
” ധർമ്മാസ്പത്രി ” ഇന്ന് പ്രകാശനം ചെയ്യപ്പെടും. കാസർഗോഡ് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ “തനിമ ‘ വൈകീട്ട് 4 മണിക്ക് സംഘടിപ്പിക്കുന്ന ചടങ്ങിൽ ഡോക്ടർ എൻ പി ഹാഫീസ് മുഹമ്മദ്, എ കെ എം അഷറഫ് എം എൽ എ ക്ക് പുസ്തകം നൽകിയാണ് പ്രകാശനം നിർവഹിക്കുന്നത്. മാധ്യമ പ്രവർത്തകൻ റഹ്മാൻ തായലാങ്ങാടി ആമുഖ പ്രഭാഷണവും എഴുത്തുകാരൻ പി സുറാബ് പുസ്തക പരിചയവും നടത്തും.കെ ജെ ജോണി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തനിമ പ്രസിഡന്റ് അബൂ ത്വ ഈ സ്വാഗതം ആശംസിക്കും കാസർഗോഡ് നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം, .ഡോക്ടർ ബി നാരായണ നായിക്, കെ ഇ എ ബക്കർ, ശ്രീമതി സുലേഖ മാഹിൻ, വേണു കണ്ണൻ, ഡോക്ടർ സാബിത്ത് റഹ്മാൻ തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിക്കും. ഡോക്ടർ എ എ അബ്ദുൽ സത്താർ മറുമൊഴി രേഖപ്പെടുത്തും. റഹ്മാൻ മുട്ടൊത്തടി നന്ദി പറയും.
