മുള്ളേരിയ : മുളിയാര്‍ മുണ്ടക്കൈ ഗവ.എല്‍.പി സ്കൂളിളിന് നേരേ അക്രമം.സ്കൂള്‍ ചുറ്റു മതിലിനകത്ത് അതിക്രമിച്ച് കയറി ജനല്‍ ചില്ലുകള്‍ സാമൂഹ്യ ദ്രോഹികള്‍ തകര്‍ത്തതായി
സ്കൂള്‍ പ്രധാനാധ്യപിക പി.വി. ശ്രീജ യുടെ പരാതിയില്‍ ആദൂര്‍ പൊലിസ് കേസെടുത്തു.
ഇന്നലെ സ്കൂള്‍ തുറക്കാൻ ഓഫിസ് ജീവനക്കാർ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. മൂന്നും,നാലും
ക്ലാസ് മുറികള്‍, ഭക്ഷണപ്പുര, ശൗചാലയം എന്നിവയുടെ
ജനല്‍ ചില്ലുകള്‍ തകർത്ത നിലയിലാണ്. നാലായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയില്‍ പറയുന്നു.
സ്കൂള്‍ പി.ടി.എ കമ്മിറ്റി, എസ്.എം.സി കമ്മിറ്റി ഭാരവഹികൾ സ്ഥലത്തെത്തി
കുറ്റക്കരെ കണ്ടെത്തി നടപടികള്‍ സ്വീകരിക്കാണമെന്നാവശ്യപ്പെട്ടു.
