
ചെർക്കള : (കാസർഗോഡ് ): സെപ്റ്റംബർ പത്തിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ കാസർകോട് നിന്നും ആരംഭിക്കുന്ന ജനസമ്പർക്ക യാത്ര വിജയിപ്പിക്കാൻ ചെങ്കള പഞ്ചായത്ത് യു ഡി എഫ് കൺവെൻഷൻ തീരുമാനിച്ചു.
രാവിലെ 9 മണി മുതൽ 3 മണി വരെ നടക്കുന്ന പരിപാടിയിൽ സമൂഹത്തിന്റെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾ,സ്ഥാപനങ്ങൾ,മേധാവികൾ,എന്നിവരുമായി നേതാക്കൾ സംവദിക്കും.ജനസമ്പർക്ക പരിപാടിയുടെ പൊതു സമ്മേളനം വൈകുന്നേരം അഞ്ചു മണിക്ക് തൃക്കരിപ്പൂരിൽ നടക്കും. കൺവെൻഷൻ പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ ജലീൽ എർതുംകടവ് അധ്യക്ഷത വഹിച്ചു കൺവീനർ അബ്ദുൽ റസാക്ക് സ്വാഗതം പറഞ്ഞു
യു ഡി എഫ് ജില്ലാ സെക്രട്ടറി അഡ്വ.ഗോവിന്ദൻ നായർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.എൻ എ നെല്ലിക്കുന്ന് എം എൽ എ മുഖ്യ പ്രഭാഷണം നടത്തി
യു ഡി എഫ് മണ്ഡലം ചെയർമാൻ മാഹിൻ കേളോട്ട്,കൺവീനർ ഖാലിദ് ,അബ്ദുല്ല കുഞ്ഞി ചെർകള,മുഹമ്മദ് കുഞ്ഞി ചായിന്റടി,സി വി ജയിംസ്,
മൂസ ബി ചെർക്കള,ബേർക്ക അബ്ദുല്ല കുഞ്ഞി ഹാജി,ഇ അബൂബക്കർ ഹാജി,എം എ എച്ച് മഹ്മൂദ്,നാസർ ചെർക്കളം,ബി എ ഇസ്മാലിൽ ,ബി എം എ കാദർ,പുരുഷോത്തമൻ നായർ,കാട്ടുകൊച്ചി കൃഷ്ണൻ നായർ,എ അബൂബക്കർ,ഖാദർ പാലോത്ത്,ഹാരിസ് തൈവളപ്പ്, ഖാൻ പൈക,റഫീക് നയനമർമൂല,ഷാഫി ചൂരിപ്പള്ളം,ഹനീഫ,ശ്രീധരൻ ആചാരി,പഞ്ചായത്ത് ബോർഡ് പ്രസിഡന്റ് ഖാദർ ബദ്രിയ വൈസ് പ്രസിഡന്റ് സഫിയ ഹാഷിം, ഹനീഫ പാറ,എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് യു ഡി എഫ് ട്രഷറർ മുഹമ്മദ് ഇക്ബാൽ പി എ ചേരൂർ നന്ദി പറഞ്ഞു.