കണ്ണൂർ: സംസ്ഥാന ജേണലിസ്റ്റ് വോളിബാൾ ടൂര്‍ണമെന്റില്‍ ജേതാക്കളും കാസറഗോഡ് നടന്ന സംസ്ഥാന ജേണലിസ്റ്റ് വടംവലി മല്‍സരത്തില്‍ റണ്ണേഴ്സപ്പുമായ കണ്ണൂര്‍ പ്രസ്ക്ലബ് ടീമിനെ അനുമോദിച്ചു. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. എ.ഡി.എം കല ഭാസ്കർ, സിറ്റി പൊലീസ് കമീഷണര്‍ പി. നിധിന്‍രാജ്, ജില്ല സാമൂഹ്യ നീതി വകുപ്പ് ഓഫിസര്‍ പി. ബിജു തുടങ്ങിയവര്‍ മുഖ്യാതിഥികളായി. ജേണലിസ്റ്റ് വോളിയുമായി സഹകരിച്ചവരെയും ഒഫിഷ്യൽ ടീമംഗങ്ങളെയും അനുമോദിച്ചു. ചേംബർ ഓഫ് കൊമേഴ്സ്, എസ്.ബി.ഐ, കണ്ണൂർ ആസ്റ്റർ മിംസ്, കണ്ണൂർ കിംസ്, പ്രൈം 21 പ്രതിനിധികളും ബി.പി. റഊഫ്, മഹറൂഫ്, ഷമീം, പരിശീലകരായ ഹേമന്ദ് കുമാർ, പ്രജീഷ് തുടങ്ങിയവർ അനുമോദനം ഏറ്റുവാങ്ങി. പ്രസ് ക്ലബ് പ്രസിഡന്റ് സി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, ചേംബർ പ്രസിഡന്റ് ടി.കെ. രമേഷ് കുമാർ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് സ്വാഗതവും സ്പോർട്സ് കൺവീനർ ഷമീർ ഊർപ്പള്ളി നന്ദിയും പറഞ്ഞു.
