By അശോക് നീർച്ചാൽ
മഞ്ചേശ്വരംഃ പൊലിസ് ക്വാട്ടേഴ്സില്‍ എ എസ് ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം പൊലിസ് സ്റ്റേഷനിലെ എ എസ് ഐ മധുസുധനനനെയാണ് ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മരണ കാരണം വ്യക്തമല്ല. ഒരു കുറിപ്പ് കണ്ടെത്തിയതായാണ് സൂചന. വിവരമറിഞ്ഞ് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.കേസ് അന്വേഷിക്കുന്നതില്‍ മികവ് പുലര്ത്തിയിയിരുന്നു. സ്റ്റേഷനില്‍ എത്തുന്നവരോട് മികച്ച സമീപനം കാട്ടിയിരുന്ന മധുസൂധനൻ ബദിയടുക്ക, ആദൂര്‍ തുടങ്ങി വിവിധ സ്റ്റേഷനുകളില്‍ സേവനം അനുഷ്ഠിച്ചിരുന്നു.
