മാലൂർ: (കണ്ണൂർ )കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ അഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഓണകനി പദ്ധതിയുടെ വിളവെടുപ്പ് വിവിധ സി ഡി എസ്സുകളിൽ ആരംഭിച്ചു. ജില്ലയിൽ
ഓണം വിപണി ലക്ഷ്യമാക്കി 5007 ജെഎൽജി ഗ്രൂപ്പിലെ 17571 മഹിളാ കർഷകർ 847.24 ഹെക്ടറിൽ വിവിധ വിളകൾ കൃഷി ചെയ്തിട്ടുണ്ട്.
486.3 ഏക്കർ സ്ഥലത്ത് പച്ച കറികൾ, വാഴ 607.5 എക്കർ , ചേന 420 ഏക്കർ , ചേമ്പ് 221.5 ഏക്കർ, ഇഞ്ചി 155.8 ഏക്കർ, പൂവ്: 202.5 ഏക്കർ കൃഷി ചെയ്തിട്ടുണ്ട്. സംയോജിത കൃഷി ക്ലസ്റ്ററിന്റെ നേതൃതത്തിൽ അരി, ചിപ്സ്, ന്യൂട്രി ബാറുകൾ , തുടങ്ങിയ വിവിധ മൂല്യ വർധന ഉൽപ്പനങ്ങളും വിപണിയിൽ എത്തിക്കും.
മാലൂർ പഞ്ചായത്തിലെ കുടുംബശ്രീ cds ന്റെ നേതൃത്വത്തിൽ നടത്തിയ ഒണക്കനി പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചേർമാന്റെ അദ്ധ്യക്ഷതയിൽഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്ശ്രീമതി വി ഹൈമവതി ഉദ്ഘാടനം ചെയ്തു
ഹരിതകം ജെ എൽ ജി വാർഡ് 10 കുണ്ടേരി പൊയിൽ മാനത്താനത്തു വെച്ച്നടത്തിയ വിളവെടുപ്പ് പരിപാടിയി ൽകുരുമ്പോളി വാർഡ് മെമ്പർ ശ്രീമതി: ചന്ദ്രമതി പാരയത്ആശംസയും
കുടുംബശ്രീ ജില്ലാ മിഷൻ കോ ർഡിനേറ്റർ
ശ്രീ എം വി ജയൻപദ്ധതി വിശദീകരണവും അസിസ്റ്റന്റു കോർഡിനേറ്റർ ശ്രീ വിജിത്
ജില്ലാ പ്രോഗ്രാം മാനേജർ ശ്രീ സൈജു പത്മനാഭൻ..ബ്ലോക്ക് കോർഡിനേറ്റർ സുഷമ
ഹരിതകം ജെ എൽ ജി സെക്രട്ടറി അജിനി പ്രസിഡന്റ് അജിത എന്നിവരും സംസാരിച്ചു.കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ശ്രീ മതി സുമതി കാരിയാടാൻ ചടങ്ങിന് സ്വാഗതം ആശംസിച്ചു ഐ എഫ് സി സീനിയർ സി ആർ പി ധനിഷ ഷനോജ് ചടങ്ങിന് നന്ദിയുo പറഞ്ഞു

