കാസർഗോഡ് :മധൂർ ഗ്രാമ പഞ്ചായത്തിൽ ഉളിയത്തടുക്ക സ്റ്റേഡിയത്തിന് അരികെ എം സി എഫ് (പ്ലാസ്റ്റിക് മാലിന്യ നിർമ്മാജന കേന്ദ്രം )സ്ഥാപിക്കുന്നതിനെതിരെ യുഡിഫ് നടത്തിയ പ്രതിഷേധ മാർച്ച് യുഡിഫ് നിയോജകമണ്ഡലം കൺവീനർ കെ ഖാലിദ് ഉദ്ഘാടനം ചെയ്തു.യുഡിഎഫ് ചെയർമാൻ ഹാരിസ് ചൂരി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് മഹ്മൂദ് വട്ടയക്കാട് സ്വാഗതം പറഞ്ഞു,പഞ്ചായത്ത് അംഗങ്ങളായ അമ്പിളി ഇ, ഹനീഫ് അറന്തോട്, ഹബീബ് ചട്ടുംകുഴി,നേതാകളായ മജീദ് പട്ല, കുസുമം ചേനക്കോട്, ദേവദാസ് പി, സന്തോഷ് ക്രസ്റ്റ, സാദിക്ക് കൊല്ലങ്കാനാ, ധർമ്മ ധീര, ഗോപാലകൃഷ്ണ പി, സുജാത കെ വി,റസാഖ് പട്ല, മുഹമ്മദ് എൻ എ, യു ശഹദ് ഹാജി,മജീദ് പടിഞ്ഞാർ, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ, കരീം പട്ല, ചന്തുകുട്ടി, അബുബക്കർ പട്ല, ബഷീർ മീപുഗിരി, സുബൈർ ചൂരി എന്നിവർ സംസാരിച്ചു.
