By അശോക് നീർച്ചാൽ
മഞ്ചേശ്വരംഃ മംഗലാപുരത്ത് നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കർണാടക കെഎസ്ആര്‍ടിസി ബസില്‍ നിന്നും രേഖകളിലാതെ കടത്തുകയായിരുന്ന 55 പവനോളം(438.77 ഗ്രാം) സ്വർണാഭരണങ്ങളും നാല് ലക്ഷം രൂപ കുഴൽ പണവും എക്സൈസ് സംഘം പിടികൂടി.ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് കക്കോടി വില്ലേജിൽ മേലേടത്ത് വീട്ടിൽ നാസർ മകൻ മുഹമ്മദ് ഫാസിലിനെ ആണ് അറസ്റ്റ്ചെയ്തത്. എക്സൈസ് സർക്കിൾ ഇന്‍സ്പെക്ടര്‍ ഷിജിൽ കുമാർ കെ.കെ യും പാർട്ടിയും മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് സ്വര്‍ണ്ണവും പണവും പിടികൂടിയത്. പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ ജിനു ജെയിംസ് , പ്രിവെന്റീവ് ഓഫീസർ എം.വി ജിജിൻ , ഗ്രേഡ് പ്രിവെന്റീവ് ഓഫീസർ , ബാബുരാജ്, സിവില്‍ എക്സൈസ് ഓഫീസർ മാരായ സുനിൽ കുമാർ, സജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. പ്രതിയെ ജിഎസ്ടി ഡിപ്പാര്‍ട്ട്മെന്റിന് കൈമാറിയതായി എക്സൈസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.

